ഫ്‌ളക്‌സ് നിരോധനം പിന്‍വലിക്കണം; സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപരോധം

  |   Thiruvananthapuramnews

തിരുവനന്തപുരം: ഫ്ളക്സ് നിരോധനമല്ല, പുനർനിർമാണത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അശാസ്ത്രീയ ഫ്ളക്സ് നിരോധനത്തിനെതിരേ സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫ്ളക്സ് നിരോധിക്കാൻ കോടതി പറഞ്ഞെന്ന സർക്കാർവാദം വെറുതേയാണ്. റീസൈക്ളിങ് സംവിധാനം ഒരുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ആയിരങ്ങളുടെ തൊഴിൽ നഷ്ടമായിരിക്കുകയാണ്. ഇത്രയും പേർക്കു ജോലി നൽകാൻ സർക്കാരിനാവില്ല. ബെംഗളൂരുവിൽ ഉള്ളതുപോലെ ഫ്ളക്സ് റീസൈക്ലിങ് യൂണിറ്റുകൾ കേരളത്തിലും തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി.ഔസേപ്പച്ചൻ അധ്യക്ഷനായി. കെ.എസ്.ശബരീനാഥൻ എം.എൽ.എ., വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, അസോസിയേഷൻ ജനറൽ സെക്രട്ടറി വിജയരാജ്, രക്ഷാധികാരി വെൺപകൽ ചന്ദ്രമോഹനൻ, വൈസ് പ്രസിഡന്റുമാരായ എം.പി.പ്രസാദ്, സജീവ് പണിക്കർ, ഖജാൻജി കെ.പി.ആൻഡ്രൂസ്, കരമന രാജീവ്, ചൂഴാൽ നിർമ്മൽ, കരുമം സുന്ദരേശൻ, വൈ.വിജയൻ, സെയ്ദ് അക്ബർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Sign Printing Industries Association March, Removing Flex Ban, Ramesh Chennithala

ഫോട്ടോ http://v.duta.us/udLu2QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/fJBlPAAA

📲 Get Thiruvananthapuram News on Whatsapp 💬