ബൈക്കിലെത്തി മാലകവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ

  |   Malappuramnews

എടപ്പാൾ: ബൈക്കിലെത്തി യുവതിയുടെ മാലപൊട്ടിച്ച കേസിൽ പിടികിട്ടാനിരുന്ന മുഖ്യപ്രതിയെ പൊന്നാനി പോലീസ് പിടികൂടി. വളാഞ്ചേരി ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപിനെ(31)യാണ് പൊന്നാനി സി.ഐ. സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. വളാഞ്ചേരി സ്റ്റേഷനിൽ ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ട ഇയാൾ സമാനമായ ഏറെ കേസുകളിൽ പ്രതിയാണെന്നും കൂടുതൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നും സി.ഐ. പറഞ്ഞു.ഇയാൾ വളാഞ്ചേരിയിലെ വീട്ടിലുണ്ടെന്നറിഞ്ഞാണ് പോലീസ് സംഘം എത്തിയത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ നേരത്തെ മൽപ്പിടിത്തത്തിനൊടുവിലാണ് അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. പിടിയിലാവുമ്പോൾ ഇയാൾ വീര്യംകൂടിയ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.രണ്ടാഴ്ചമുമ്പ് എടപ്പാൾ തട്ടാൻപടി, ചേകന്നൂർ, തവനൂർ പ്രദേശങ്ങളിലായി നാലുയുവതികളുടെ മാലപൊട്ടിക്കാൻ ശ്രമിക്കുകയും ക്ഷേത്രത്തിൽപ്പോയി മടങ്ങുകയായിരുന്ന തട്ടാൻപടി സ്വദേശി വസന്തകുമാരിയുടെ നാലുപവന്റെ മാലപൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റുചെയ്തത്. കൂട്ടുപ്രതിയായിരുന്ന വളാഞ്ചേരി പൂക്കാട്ടിരി മൂച്ചിക്കൽ സ്വദേശി ആലുങ്ങൽ ഷംസുവിനെ (മോനു-19) കഴിഞ്ഞയാഴ്ചയിൽത്തന്നെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിൽ ആണ്. മാലപൊട്ടിച്ച് രക്ഷപ്പെട്ട യുവാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് മാധ്യമങ്ങൾവഴി പരസ്യപ്പെടുത്തുകയും പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. ഇത് കണ്ടവരിൽനിന്ന് കിട്ടിയ സൂചനവെച്ചാണ് പ്രതികളെ പിടികൂടിയത്. തിരൂർ ഡിവൈ.എസ്.പി. എ. സുരേഷ്ബാബുവിന്റെ നിർദേശപ്രകാരം പൊന്നാനി സി.ഐ. സണ്ണി ചാക്കോയുടെ നേതൃത്വത്തിൽ എസ്.ഐ. ദിനേഷ് കുമാർ, സി.പി.ഒമാരായ ഷൈൻ ഉണ്ണിക്കൃഷ്ണൻ, വിനീത്, ശ്യാം, വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി പൊന്നാനി കോടതിയിൽ ഹാജരാക്കി.പ്രതി വളാഞ്ചേരിയിലെ ഗുണ്ടാപട്ടികയിലുള്ളയാൾകുടുങ്ങാൻ വഴിതുറന്നത് സി.സി.ടി.വി. ദൃശ്യംപോലീസ് പുറത്തുവിട്ട ദൃശ്യംകണ്ടവർ സൂചന നൽകിപിടിയിലായപ്പോൾ വീര്യംകൂടിയ ലഹരിയിലെന്ന് പോലീസ്

ഫോട്ടോ http://v.duta.us/-bvKugAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/O87aFwAA

📲 Get Malappuram News on Whatsapp 💬