ഭീതിയുടെ രാത്രി

  |   Kannurnews

പാതിരാത്രി കതകിൽ മുട്ടിവിളിച്ചുണർത്തുക, എത്രയുംവേഗം വീടുവിടാൻ പറയുക, മൊബൈൽഫോൺ കർശനമായി വിലക്കുക, വൈദ്യുതി സ്വിച്ച് ഇടുകയേ അരുതെന്ന് നിർദേശം കിട്ടുക....... പകച്ചുപോകുന്ന നിമിഷം. അത് പ​േക്ഷ തങ്ങളുടെ രക്ഷയെ കരുതിയാണെന്ന് തിരിച്ചറിയമ്പോഴേക്ക് പ്രായോഗിക പ്രശ്നങ്ങൾ.

കുഞ്ഞുങ്ങളെയും വയോധികരെയും എന്തുചെയ്യും? വീട്ടുമുറ്റത്ത് വാഹനം കിടപ്പുണ്ട്. പ​േക്ഷ സ്റ്റാർട്ടാക്കാൻപോലും പാടില്ല. ഒടുവിൽ ഒക്കത്തും കസേരയിലുമൊക്കെയായി ഇരുട്ടത്ത് ചുമന്നുകൊണ്ടുപോയി. പ്രധാന വീഥിയിലെത്തുമ്പോൾ കാണാം എവിടേക്കെന്നറിയാതെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആളുകളുടെ കൂട്ടപലായനം.

മംഗളൂരു-കാസർകോട് ദേശീയപാതയിലെ അടുക്കത്ത് ബയലിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ ഭാരത് പെട്രോളിയത്തിന്റെ ടാങ്കർലോറി മറിഞ്ഞ് പാചകവാതകം പരന്നതിന്റെ ഇരട്ടിവേഗത്തിൽ ആശങ്ക പരന്നു. 2012-ലെ കണ്ണൂർ ചാല ദുരന്തത്തിന്റെ ഓർമ ആശങ്കയുടെ ആഴം കൂട്ടി. നൂറുകണക്കിന് കുടുംബങ്ങൾ ഒരുമണിക്കൂർ കൊണ്ട് വീടൊഴിഞ്ഞു.

മനോജ് ഡ്യൂട്ടിയിലായിരുന്നു "ഞാൻ ബാങ്കിൽ ഡ്യൂട്ടിയിലായിരുന്നു. 12.45-ന് ബീറ്റ് പോലീസ് വന്നു. അവർ ബാങ്കിലെ ബുക്കിൽ സാന്നിധ്യം രേഖപ്പെടുത്തി മടങ്ങി അല്പം കഴിഞ്ഞുകാണും. പെട്ടെന്നാണ് ശബ്ദം കേട്ടത്. പുറത്തേക്ക് എത്തിനോക്കിയപ്പോൾ റോഡിന്റെ ഒരുഭാഗത്ത് ടാങ്കർ മറിഞ്ഞുകിടക്കുന്നു, മറുഭാഗത്ത് എൻജിൻ ക്യാബിനും....

ഫോട്ടോ http://v.duta.us/R3l0nQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/nIZV0QAA

📲 Get Kannur News on Whatsapp 💬