മണ്ണെടുപ്പ്‌ വ്യാപകം: റോഡുകളിൽ ചെളിനിറഞ്ഞു

  |   Kottayamnews

കറുകച്ചാൽ: ഗ്രാമപ്പഞ്ചായത്ത് 16-ാം വാർഡ് രാജമറ്റം പള്ളിക്കുസമീപം നടക്കുന്ന മണ്ണെടുപ്പിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ലോഡുമായി ടിപ്പർ ലോറികൾ പോകുന്നത് പതിവായതോടെ റോഡ് പൂർണമായി ചെളിനിറഞ്ഞ് കിടക്കുകയാണ്. മഴ പെയ്താൽ മണിക്കൂറുകളോളം ചെളിവെള്ളം കെട്ടിക്കിടക്കും. പള്ളിയിൽ പോകാനായി നൂറുകണക്കിന് ആളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. വാഹനങ്ങൾ വരുമ്പോൾ ചെളിവെള്ളം യാത്രക്കാർക്ക് മേൽ തെറിക്കുന്നതും പതിവാണ്.

അൻപതിലേറെ ലോറികളാണ് മണ്ണ് കയറ്റാനായി കടന്നുപോകുന്നുത്. ഭാരമേന്തിയ ലോറികൾ പോകുമ്പോൾ റോഡ് കുഴിയുകയും ടാറിങ് തകരുന്നതിനും കാരണമാകുന്നുണ്ട്. അരക്കിലോമീറ്ററോളം ഭാഗത്താണ് ചെളി കെട്ടിക്കിടക്കുന്നത്. കെട്ടിടനിർമാണത്തിന്റ മറവിൽ രേഖകൾ സ്വന്തമാക്കിയശേഷം വ്യാപകമായി മണ്ണിടിച്ച് നിരത്തുകയാണെന്നാണ് ആരോപണം.

പരാതി നൽകും

നടപടി സ്വീകരിക്കണം. പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പിനെതിരേ കളക്ടർക്ക് പരാതി നൽകും. -അഖിൽ പാലൂർ (കറുകച്ചാൽ മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്)....

ഫോട്ടോ http://v.duta.us/Cwme-wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/OvBlxgAA

📲 Get Kottayam News on Whatsapp 💬