മണ്ണിൽ പൊന്നുവിളയിച്ച് സഹോദരങ്ങൾ

  |   Wayanadnews

വളയം: കൃഷിയും കാർഷികസംസ്കാരങ്ങളും അന്യംനിന്ന് പോകുന്നതിനിടയൽ, മണ്ണിൽ പൊന്നുവിളയിച്ച് സഹോദരങ്ങൾ നാടിന് അഭിമാനമാകുന്നു. വളയം നീലാണ്ടുമ്മൽ കപ്പള്ളി താഴെകുനി വിനോദന്റെ മക്കളായ വിഷ്ണുമായയും വിഷ്ണുവുമാണ് പഠനത്തിനിടയിലും കരനെൽ അടക്കമുള്ളവ കൃഷിചെയ്ത് നൂറുമേനി കൊയ്തത്.

വീടിനോടുചേർന്നുള്ള പറമ്പിൽ സാധാരണയായി ചേമ്പ്, ചേന, വാഴ, മരച്ചീനി എന്നിവയൊക്കെ അച്ഛൻ കൃഷിചെയ്യാറുണ്ട്. ഇതുകണ്ട വിദ്യാർഥികൾ മറ്റു കൃഷികൾക്കൊപ്പം അതേപറമ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിഭവനിൽനിന്ന് ലഭിച്ച ശ്രേയസ്സ് ഇനത്തിൽപെട്ട നെല്ല് കൃഷിചെയ്യുകയായിരുന്നു. മാസങ്ങൾക്ക് ശേഷം നെല്ല് നൂറുമേനി വിളഞ്ഞതോടെ ഇരുവർക്കും ഏറെ സന്തോഷമായി.

വളയം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്വൺ വിദ്യാർഥിയാണ് വിഷ്ണു. അതേസ്കൂളിൽ എട്ടാംതരം വിദ്യാർഥിയാണ് വിഷ്ണുമായ. ഇരുവരും ചേർന്നാണ് രാവിലെയും വൈകീട്ടും കൃഷിയിടത്തിൽ വളപ്രയോഗവും നനയും കളപറിക്കലുമൊക്കെ നടത്തുന്നത്. കർഷക കുടുംബത്തിൽപെട്ട വിനോദൻ മക്കളുടെ കൃഷിക്കുവേണ്ട എല്ലാ സഹായനിർദേശങ്ങളും നൽകുന്നു. അടുത്ത തവണ കൂടുതൽ സ്ഥലത്ത് കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ വിദ്യാർഥികൾ...

ഫോട്ടോ http://v.duta.us/9mLWbwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/-EOH3gAA

📲 Get Wayanad News on Whatsapp 💬