മാധ്യമങ്ങള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ സയനൈഡും കൂടത്തായിയും ആവര്‍ത്തിക്കപ്പെടും - ഋഷിരാജ് സിങ്

  |   Keralanews

കൊച്ചി: സയനൈഡ് കൊലപാതകങ്ങളും കൂടത്തായിയും ഇനിയും ആവർത്തിക്കപ്പെടുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഐ.പി.എസ്. കൂടത്തായിൽ ആറ് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യം ഇത്തരം കൊലപാതക പരമ്പരകൾ ആവർത്തിക്കുന്നതിന് കാരണമാകുമെന്നും അതുകൊണ്ട് തന്നെ മാധ്യമങ്ങൾ മിതത്വം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടത്തായിയിൽനടന്ന കൊലപാതകങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങളാണ് ഓരോ മണിക്കൂറിലും മാധ്യമങ്ങളിലൂടെ നൽകുന്നത്. കൊലപാതകം നടന്ന വർഷങ്ങൾ, സംഭവം നടന്ന മണിക്കൂറുകൾ, പ്രതിചേർക്കപ്പെട്ടവർ എങ്ങനെ പെരുമാറുന്നു, എങ്ങനെ കുറ്റകകൃത്യം ചെയ്തു എന്നതടക്കം വിശദമായ റിപ്പോർട്ടുകളാണ് അവയെല്ലാം.

സയനൈഡ് ഉപയോഗിച്ച് ഇത്തരത്തിലെല്ലാം ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് വിശദമായ റിപ്പോർട്ടുകളിലൂടെ മാധ്യമങ്ങൾ നൽകുന്നത്. എന്നാൽ മാധ്യമധർമം പാലിക്കാതെയാണ് സംഭവങ്ങളെ വിശദമാക്കി വായനക്കാർക്ക് മുന്നിലെത്തിക്കുന്നതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

കൊലപാതകങ്ങളുടെ രീതിയെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ നൽകുന്നത് സമാനമായ കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണമായിട്ടുണ്ട്. നേരത്തേ വേമ്പനാട് കായലിൽ ഒരാളുടെ മൃതദേഹം നാല് ദിവസങ്ങൾക്ക് ശേഷമാണ് പൊങ്ങിയത്. മൃതദേഹം പൊങ്ങാൻ താമസിച്ചതിന് കാരണം കുടൽമാറ്റിയതിന് ശേഷമാണ് കായലിൽ തള്ളിയത് എന്ന് കണ്ടെത്തിയിരുന്നു. അന്ന് ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ നൽകിയത്. ഇതിന് പിന്നാലെ വേമ്പനാട് കായലിൽ പൊങ്ങിയ നാല് മൃതദേഹങ്ങളിൽ നിന്നും കുടൽ മാറ്റപ്പെട്ടിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഇത്തരം കേസുകളിൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ മിതത്വം പാലിക്കണം.- അദ്ദേഹം പറഞ്ഞു....

ഫോട്ടോ http://v.duta.us/lOa98QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/_iVTiQAA

📲 Get Kerala News on Whatsapp 💬