മനുവിന് മീനു ഭാരമല്ല, ജീവനാണ്, സാമൂഹികമാധ്യമങ്ങളില്‍ വൈറലായി സഹോദരങ്ങള്‍

  |   Thiruvananthapuramnews

പേയാട്: അരയ്ക്കു താഴെ ജന്മനാ തളർന്ന ശരീരമാണ് മീനുവിന്റേത്. ഹൃദയത്തിനും തകരാറുണ്ട്. കേൾവിശക്തി തീരെയില്ല. മുതുകിൽ നീക്കം ചെയ്യാനാവാത്ത മുഴ. ജീവിതം ചക്രക്കസേരയിലാണ്. പുളിയറക്കോണം കൂരുവിളവീട്ടിൽ മീനു(28)വിനെ പ്രാണനാണ് ഏട്ടൻ മനുവിന്. പുളിയറക്കോണത്ത് ഓട്ടോ ഓടിക്കുന്ന മനുവിന് അനുജത്തിയെ ഒഴിവാക്കി ചടങ്ങുകളില്ല. ബന്ധു വീടുകളിലും ഒഴിവാക്കാനാകാത്ത ചടങ്ങുകൾക്കും കൂടപ്പിറപ്പിനെ ഒക്കത്തെടുത്താണ് മനു പോകുന്നത്.

സ്വന്തം വിവാഹനിശ്ചയ ചടങ്ങിലും അനുജത്തിയെയും എടുത്ത് മനു പോകുന്ന വീഡിയോ ആരോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ പട്ടം വാർഡ് കൗൺസിലറായ രമ്യാ രമേശാണ് മനുവിന്റെ പ്രതിശ്രുത വധു. താനും അമ്മയും ജോലിക്കു പോകുമ്പോൾ അനുജത്തിക്ക് കൂട്ടായി സ്നേഹമുള്ള ഒരു പെൺകുട്ടിയെ ഭാര്യയായി കിട്ടണമെന്നായിരുന്നു മനുവിന്റെ ആഗ്രഹം. ആ അന്വേഷണമാണ് രമ്യയിലെത്തിയത്.

മനുവിന്റേയും മീനുവിന്റേയും സഹോദരസ്നേഹം അറിയാവുന്നവർ ആരോ ആണ് മനുവിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ മീനു പോകുന്ന ദൃശ്യം മൊബൈലിൽ പകർത്തി സാമൂഹികമാധ്യമത്തിൽ പങ്കുവച്ചത്. ആയിരങ്ങളിതു കണ്ടതോടെ വീഡിയോ വൈറലായി. വാടക വീട്ടിലെ ഒറ്റമുറിയിൽ പുസ്തകങ്ങളും കിങ്ങിണി തത്തമ്മയുമാണ് മീനുവിന്റെ കൂട്ടുകാർ. അമ്മ രമാദേവി അടുത്ത ക്ഷേത്രത്തിൽ അടിച്ചുതളിക്ക് പോകുന്നു. എട്ടു വർഷം മുൻപ് അച്ഛൻ ഹരിശ്ചന്ദ്രൻനായർ ഹൃദയാഘാതത്തിൽ മരിച്ചു....

ഫോട്ടോ http://v.duta.us/8XYCAQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ZTShrwAA

📲 Get Thiruvananthapuram News on Whatsapp 💬