മഴയും ശക്തമായ ഇടിയും, നാലരയോടെ നഗരം ഇരുട്ടിലായി

  |   Alappuzhanews

ആലപ്പുഴ: നിനച്ചിരിക്കാതെ ആകാശം കറുത്തിരുണ്ടു. വൈകീട്ട് നാലര കഴിഞ്ഞപ്പോഴേക്കും നഗരം ഇരുട്ടിലായി. ഇടിവെട്ടി കോരിച്ചൊരിയുന്ന മഴയുമെത്തിയതോടെ നഗരത്തിൽ ആളൊഴിഞ്ഞു. ഭീതിപ്പെടുത്തുന്ന ഇടിവെട്ടും കൂടിയായപ്പോൾ വഴിയിയിൽ ഇറങ്ങിയവർ പെട്ടു. പല സ്ഥലങ്ങളിലും കാറ്റിലും മഴയിലും വൈദ്യുതിബന്ധം പൂർണമായും നിശ്ചലമായി. മരങ്ങൾ കടപുഴകി. ചാത്തനാട് സെയ്‌ന്റ് അൽഫോൺസാ പള്ളിക്ക് സമീപം നിന്നിരുന്ന മരം കടപുഴകി വൈദ്യുതിലൈനിൽ വീണു. പോസ്റ്റ് ഒടിഞ്ഞുവീഴാത്തത് വലിയ അപകടം ഒഴിവാക്കി. മരം വീണതോടെ റോഡിലൂടെയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ആലപ്പുഴ അഗ്നിരക്ഷാസേനയും വൈദ്യുതിവകുപ്പ് ജീവനക്കാരുമെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കടപ്പുറം എസ്.ബി.ഐ. ശാഖയുടെ ഗേറ്റിന് മുന്നിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണു. കെട്ടിടത്തിന് കേടുപാടുകളില്ലെന്ന് ആലപ്പുഴ അഗ്നിരക്ഷാസേന അറിയിച്ചു. പഴവീട് പരിസരത്ത് വീട്ടുപറമ്പിൽ നിന്നിരുന്ന അടയ്ക്കാമരം കാറ്റിൽ വൈദ്യുതിപോസ്റ്റിനുനേർക്ക് ചാഞ്ഞു. അഗ്നിരക്ഷാസേനയ്ക്കോ കെ.എസ്.ഇ.ബി. ജീവനക്കാർക്കോ പരിഹരിക്കാനാവാത്തതിനാൽ മരംവെട്ടുകാരുടെ സഹായം തേടി.പല വീടുകളിലും ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ ഇടിമിന്നലിൽ കത്തിനശിച്ചു....

ഫോട്ടോ http://v.duta.us/UfeyvAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/BWBXlAAA

📲 Get Alappuzha News on Whatsapp 💬