റോഡിൽ വീണ കുട്ടിയെ രക്ഷിച്ച ഓട്ടോ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം

  |   Idukkinews

ഓട്ടോ ഡ്രൈവർ കനകരാജ്

മൂന്നാർ: അമ്മയുടെ മടിയിൽനിന്ന് റോഡിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർക്ക് സഹായവാഗ്ദാനവും അഭിനന്ദന പ്രവാഹവും. നയമക്കാട് വെസ്റ്റ് ഡിവിഷൻ സ്വദേശിയും മൂന്നാർ ടൗണിലെ ഓട്ടോ ഡ്രൈവറുമായ കനകരാജി (61)നാണ് വിദേശത്തുനിന്നുൾപ്പെടെ സാമ്പത്തിക സഹായവാഗ്ദാനവും അഭിനന്ദനവും തേടിയെത്തുന്നത്. മുൻപ് മൂന്നാർ സന്ദർശനം നടത്തിയ മാലദ്വീപ് സ്വദേശിയാണ് സംഭവം സാമൂഹിക മാധ്യമങ്ങൾ വഴിയറിഞ്ഞ് സാമ്പത്തിക വാഗ്ദാനം നൽകിയത്.

മൂന്നാർ സന്ദർശനവേളയിൽ കനകരാജിന്റെ ഓട്ടോയിലാണ് ഇയാളും കുടുംബവും മൂന്നാർ ചുറ്റിക്കറങ്ങിയത്. കൂടാതെ കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിൽനിന്നും പലരും വിളിച്ചതായും കനകരാജ് പറഞ്ഞു. സെപ്റ്റംബർ 9-ന് രാത്രിയിൽ കമ്പിളികണ്ടം സ്വദേശികളായ സബീഷ്-സത്യഭാമ ദമ്പതിമാരുടെ ഇളയ മകൾ ഒരു വയസുകാരി രോഹിത അമ്മയുടെ മടിയിൽനിന്ന് രാജമല അഞ്ചാംമൈലിൽെവച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ അറിഞ്ഞത്. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയതെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. എന്നാൽ, സംഭവത്തിൽ മാതാപിതാക്കൾക്കെതിരേ കേസെടുത്ത പോലീസ് നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് രക്ഷകൻ ഈ സമയം ഇതുവഴി വന്ന ഓട്ടോ ഡ്രൈവറാണെന്ന് കണ്ടെത്തിയത്....

ഫോട്ടോ http://v.duta.us/qUZfzgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ySMzeQAA

📲 Get Idukki News on Whatsapp 💬