റെയിൽവേ വികസനത്തിനായി നേമത്ത് അന്തിമ സർവേ

  |   Thiruvananthapuramnews

തിരുവനന്തപുരം-കന്യാകുമാരി തീവണ്ടിപ്പാതയുടെ ഇരട്ടിപ്പിക്കലിനും നേമം റെയിൽവേ ടെർമിനലിനുമായുള്ള ഭൂമി ഏറ്റെടുക്കലിനുള്ള അന്തിമ സർവേ അടുത്തയാഴ്ച പള്ളിച്ചൽ വില്ലേജിൽനിന്നു തുടങ്ങും. നിലവിൽ റെയിൽവേ അവർക്കാവശ്യമായ ഭൂമി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ അളവിനുള്ളിൽ വരുന്ന ഭൂമികളുടെ അളവ് കണ്ടെത്തി അതിൽനിന്ന് എത്ര ഭൂമി ഏറ്റെടുക്കണം തുടങ്ങിയ കാര്യങ്ങൾക്കാണ് റവന്യൂ വകുപ്പിന്റെ സർവേ. ഇതിനുശേഷമേ ഭൂമിയുടെ വില നിശ്ചയിക്കൂവെന്ന് സ്പെഷ്യൽ തഹസിൽദാർ എൻ.പ്രതാപൻ പറഞ്ഞു.

ഭൂമി ഏറ്റെടുക്കലിനായി റെയിൽവേയോട് റവന്യൂ വകുപ്പ് 220 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരുകോടി രൂപമാത്രമാണ് അനുവദിച്ചിട്ടുള്ളത്. വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്തുനൽകിയാൽ പാത ഇരട്ടിപ്പിക്കൽ തുടങ്ങാനാകും. ദക്ഷിണ റെയിൽവേയുടെ കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെയും ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാറുടെയും ഓഫീസുകൾക്കാണ് ഭൂമി ഏറ്റെടുക്കലിൻറെ ചുമതല.

സാമൂഹിക പ്രത്യാഘാത പഠനം സ്വകാര്യ ഏജൻസിയുടെ കീഴിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ പള്ളിച്ചൽ, നേമം വില്ലേജുകളിൽ പ്രാഥമിക പഠനങ്ങൾ പൂർത്തിയായി. ഈ പഠനത്തിൽ പാത കടന്നുപോകുന്ന സ്ഥലങ്ങളിലും നേമം ടെർമിനലിന് ആവശ്യമായി വരുന്ന ഭാഗങ്ങളിലും എത്ര സർക്കാർ ഭൂമിയുണ്ട്, വീടുകൾ, നിലങ്ങൾ, റോഡുകൾ എന്നിവയുടെ കണക്കെടുപ്പ് നടത്തും. വീടുകൾ പൂർണമായും നഷ്ടപ്പെടുന്നവരുടെ പുനരധിവാസ വിഷയവും പഠിക്കും. റിപ്പോർട്ട് ലഭിച്ചശേഷമേ ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കു....

ഫോട്ടോ http://v.duta.us/l3iHDgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/0WizVgAA

📲 Get Thiruvananthapuram News on Whatsapp 💬