വ്യാപാരി-വ്യവസായി സമിതി സമ്മേളനം

  |   Wayanadnews

കൈവേലി: കേന്ദ്രസർക്കാരിന്റെ വ്യാപാരിവിരുദ്ധ സമീപനംമൂലം ചെറുകിട വ്യാപാരമേഖല തകർന്നിരിക്കുകയാണെന്ന് വ്യാപാരി-വ്യവസായി സമിതി നരിപ്പറ്റ മേഖലാസമ്മേളനം കുറ്റപ്പെടുത്തി. വ്യാപാരമേഖലയിലെ കുത്തകവത്കരണവും ജി.എസ്.ടി. പോലെയുള്ള സാമ്പത്തികനയവും ഈ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വ്യാപാരികളെ എപ്പോൾവേണമെങ്കിലും കുടിയിറക്കാവുന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നും സമ്മേളനം അവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി സി.കെ. വിജയൻ ഉദ്ഘാടനംചെയ്തു. കെ. ബാബു അധ്യക്ഷനായി. കെ.കെ. അജിതൻ, എം. കോരൻ, വി. സജിത്ത്, പി.കെ. കണാരൻ, സുധീഷ് എടോനി, ടി.പി. പ്രഭാകരൻ, ടി.കെ. ജലീൽ, ചിന്നൻ, സലാം മുള്ളമ്പത്ത്, കുഞ്ഞമ്മദ് പാതിരിപ്പറ്റ, കൊയ്യാൽ സുരേഷ്, എം.പി. നാണു, എം.കെ. സാബു എന്നിവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/V72BBQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/H3xzRwAA

📲 Get Wayanad News on Whatsapp 💬