വെയിലത്ത്‌ വാടാതെ മഴയത്ത് മടിക്കാതെ സ്ഥാനാർഥികൾ...

  |   Alappuzhanews

തുറവൂർ: ചുട്ടുപൊള്ളുന്നവെയിലും ഉച്ചകഴിഞ്ഞ് പെയ്ത മഴയും സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളെ കാര്യമായി ബാധിച്ചില്ല. യു.ഡി.എഫ്‌. സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുറവൂരിൽനിന്നാണ് ആരംഭിച്ചത്. ആരാധനാലയങ്ങൾ, ചെറുകിട വ്യാപാരശാലകൾ, വ്യവസായസ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മരണവീടുകൾ എന്നിവിടങ്ങൾ സന്ദർശിച്ച്‌ വോട്ടുതേടി. ഉച്ചയ്ക്കുശേഷം തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ തിരുനെല്ലൂർ സ്കൂളിന് സമീപത്തുനിന്ന്‌ ആരംഭിച്ച സ്വീകരണ പരിപാടി ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി മണ്ഡലങ്ങളിലെ 17 കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊമ്പനാമുറിക്കുസമീപം സമാപിച്ചു.നിയാസ്, എസ്.ശരത്, കളത്തിൽ വിജയൻ, സുധീർ കെ.എസ്.പുരം, കെ.കെ.പുരുഷോത്തമൻ, ബിനു ചുള്ളിയിൽ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കുടുംബയോഗങ്ങളിലും പങ്കെടുത്തു.എൽ.ഡി.എഫ്. സ്ഥാനാർഥി മനു സി.പുളിക്കൽ കോടംതുരുത്ത് മണർകാട്ടുനിന്നാണ് പ്രചാരണം ആരംഭിച്ചത്. എഴുപുന്ന, വാടക്കാത്ത്, ശ്രീനാരായണപുരം, അരൂർമുക്കം, കൊച്ചുവെളി, അരൂക്കുറ്റി, വടുതല, മറ്റത്തിൽ ഭാഗം, കുടപുറം, പെരുമ്പളം എന്നിവിടങ്ങളിൽ പര്യടനം നടത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി വോട്ടഭ്യർഥിച്ചു. ഇൻറർ നാഷണൽ ത്വെയ്‌ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഋഷബിനെയും ഹൃദയപൂർവം പദ്ധതിയിൽ ഏറ്റവും കൂടുതൽ ഭക്ഷണപ്പൊതികൾ നൽകിയ ബിന്ദു സാബുവിനെയും എഴുപുന്ന പൊന്നാരിപുരത്തുനടന്ന പരിപാടിയിൽ സ്ഥാനാർഥി പൊന്നാടയണിയിച്ച് ആദരിച്ചു.എൻ.ഡി.എ. സ്ഥാനാർഥി കെ.പി.പ്രകാശ്ബാബു രാവിലെ തൈക്കാട്ടുശ്ശേരി, പാണാവള്ളി പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നടന്ന റോഡ്ഷോയിൽ പങ്കെടുത്തു വോട്ടഭ്യർഥിച്ചു. ഉച്ചയ്ക്കുശേഷം കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളിലെ സ്വീകരണപരിപാടികളിലും പങ്കെടുത്തു.

ഫോട്ടോ http://v.duta.us/JmA8MAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/MshDmQAA

📲 Get Alappuzha News on Whatsapp 💬