വരണാധികാരിയുടെ പിഴവ്; ചെയർമാൻ തിരഞ്ഞെടുപ്പ് റദ്ദാക്കി

  |   Kottayamnews

ഈരാറ്റുപേട്ട: വരണാധികാരിയുടെ പിഴവുകാരണം നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് ബുധനാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ പി.വിനോദ് ആയിരുന്നു വരണാധികാരി. 28 അംഗ കൗൺസിലിൽ 27 പേരാണ് ഹാജരായത്. വൈസ് ചെയർപേഴ്സൺ ബൽക്കീസ് നവാസ് പങ്കെടുത്തില്ല.

ചെയർമാൻ തിരഞ്ഞെടുപ്പിന് യു.ഡി.എഫിലെ വി.എം.സിറാജ്, എൽ.ഡി.എഫിലെ ലൈലാ പരീത്, എൽ.ഡി.എഫ്. വിമതൻ ടി.എം.റഷീദ് എന്നിവരാണ് മത്സരിച്ചത്. ടി.എം.റഷീദിന് 12 വോട്ടും വി.എം.സിറാജിന് 11 വോട്ടും ലൈലാ പരീതിന് മൂന്ന് വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. മൂന്ന് സ്ഥാനാർത്ഥികൾ മത്സരത്തിനുണ്ടെങ്കിൽ ഒന്നാംസ്ഥാനത്ത് വരുന്നയാൾക്ക് മറ്റ് രണ്ടുപേർക്കുംകൂടി ലഭിച്ചതിനേക്കാൾ ഒരുവോട്ടെങ്കിലും കൂടുതൽ ഉണ്ടായാലേ വിജയിയായി പ്രഖ്യാപിക്കാനാവൂ. അതില്ലെങ്കിൽ മൂന്നാംസ്ഥാനത്തായ ആളെ ഒഴിവാക്കി വീണ്ടും വോട്ടിനിടണമെന്നാണ് ചട്ടം.

എന്നാൽ, ഈ ചട്ടം വരണാധികാരി ശ്രദ്ധിച്ചിരുന്നില്ല. യു.ഡി.എഫ്. സ്ഥാനാർത്ഥി വി.എം.സിറാജ് ഇക്കാര്യം ബോധിപ്പിച്ചപ്പോൾ മാത്രമാണ് വരണാധികാരി അറിയുന്നത്. എന്നാൽ, ഇതിനുമുമ്പേ വരണാധികാരി ടി.എം.റഷീദ് വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ കൗൺസിലർമാരിൽ പലരും ഹാൾ വിട്ടിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി വരാണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പുറത്തിറങ്ങിയ ടി.എം.റഷീദിന് നേരേ സി.പി.എം. പ്രവർത്തകരിൽനിന്ന് െെകയേറ്റശ്രമവും ഉണ്ടായി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു....

ഫോട്ടോ http://v.duta.us/oBzzpAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/_FiapQAA

📲 Get Kottayam News on Whatsapp 💬