വഴിയാധാരമായി വിതുര പൊതുചന്ത

  |   Thiruvananthapuramnews

വിതുര: വിതുര പഞ്ചായത്തിലെ പൊതുചന്ത ഇപ്പോഴും പ്രവർത്തിക്കുന്നത് സംസ്ഥാനപാതയിൽ. ചന്തയ്ക്കുവേണ്ടി നിർമിച്ച കെട്ടിടങ്ങൾ തുറക്കാൻ പഞ്ചായത്തിന് പദ്ധതികളും പരിപാടികളുമില്ല. ചന്തമുക്കിൽ റോഡരികിലെയും വാഹനങ്ങളിലെയും മീൻ കച്ചവടം പൊന്മുടി റോഡിലെ ഗതാഗതതടസ്സമുണ്ടാക്കുകയാണ്.

ജനമൈത്രി പോലീസിന്റെ സഹായത്തോടെ ഒരുവർഷം മുമ്പ് വഴിയോരക്കച്ചവടം ചന്തയ്ക്കുള്ളിലേക്കു മാറ്റിയെങ്കിലും ശൗചാലയങ്ങളുൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ കച്ചവടം തിരികെ റോഡരികിലേക്കുമാറി. കച്ചവടം നടത്താൻ സാഹചര്യമൊരുക്കണമെന്ന ആവശ്യവുമായി മത്സ്യവ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചതോടെ വിൽപന ഇപ്പോൾ റോഡരികിൽത്തന്നെ തുടരുകയാണ്.

ചന്ത നോക്കുകുത്തിയായെങ്കിലും ഇവിടത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരു കുറവുമില്ല. ലക്ഷങ്ങൾ ചെലവിട്ടാണ് ആധുനിക മത്സ്യവിപണി നിർമിച്ചത്. 2018-ൽ കെട്ടിടം ആഘോഷത്തോടെ ഉദ്ഘാടനം ചെയ്തു. എന്നാലിവിടെ ഇപ്പോൾ മദ്യപാനമുൾപ്പടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

താത്കാലിക ഷെഡ്ഡിൽ പ്രവർത്തിക്കുന്ന അറവുശാല മാത്രമാണ് ഏക വ്യാപാരകേന്ദ്രം. പുതുതായി നിർമിച്ച ശൗചാലയം മാസങ്ങളായി അടച്ചിട്ടിരിക്കുന്നു. ചന്തയുടെ പരിസരം കാടുമൂടി. ഒരിടത്ത് മാലിന്യത്തിന്റെയും മറ്റൊരിടത്ത് ബിയർ കുപ്പികളുടെയും കൂമ്പാരമാണ്. ആദിവാസി ഊരുകളും തോട്ടം മേഖലകളും നിറഞ്ഞ മലയോരത്തിന് ചന്ത പ്രവർത്തിച്ചു തുടങ്ങിയാൽ ഏറെ ആശ്വാസമാകും. കൃഷിഭവന്റെ പിന്തുണയോടെ കർഷകർക്ക് ന്യായവില ഉറപ്പാക്കുന്ന വ്യാപാര പദ്ധതികൾ ആവിഷ്കരിക്കാൻ പഞ്ചായത്ത് മുൻകൈയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു....

ഫോട്ടോ http://v.duta.us/aBPF3gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/UWfQMAAA

📲 Get Thiruvananthapuram News on Whatsapp 💬