സ്കൂളിനുസമീപമുള്ള ഓടയിൽ ചീഞ്ഞമത്സ്യം തള്ളി

  |   Idukkinews

മുട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിനുസമീപത്തെ

ഓടയിലേക്ക് ചീഞ്ഞമത്സ്യം തള്ളിയനിലയിൽ

മുട്ടം: ഗവ.ഹയർ സെക്കൻഡറി സ്കൂളിനുസമീപം റോഡരികിലെ ഓടയിൽ ചീഞ്ഞമത്സ്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

അഴുകിയ മാലിന്യത്തിൽനിന്ന് കടുത്ത ദുർഗന്ധമാണുണ്ടാകുന്നത്. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് രാത്രികാല പരിശോധ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തധികൃതർ മുട്ടം പോലീസിന് കത്ത് നൽകി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുട്ടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്. രണ്ട് ദിവസം മുമ്പ് മുട്ടത്തിനുസമീപം പെരുമറ്റത്ത് സംസ്ഥാനപാതയിൽ ചാക്കിൽകെട്ടി മത്സ്യാവശിഷ്ടങ്ങൾ തള്ളിയിരുന്നു. ഈ സംഭവത്തിലും കുറ്റക്കാരെ കണ്ടെത്താനായിട്ടില്ല.

മാലിന്യ നിർമാജനത്തിന് അവാർഡ് നേടിയ പഞ്ചായത്താണ് മുട്ടം. നിരന്തരമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രാത്രികാല പരിശോധനയ്ക്ക് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി മുട്ടം എസ്.ഐ. ബൈജു പി.ബാബു അറിയിച്ചു....

ഫോട്ടോ http://v.duta.us/9uauKQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/MWQlyAAA

📲 Get Idukki News on Whatsapp 💬