സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് ജലീലിന് അടിസ്ഥാന വിവരമെങ്കിലും വേണം- ചെന്നിത്തല

  |   Keralanews

കൊച്ചി: സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് മന്ത്രി കെ.ടി.ജലീലിന് അടിസ്ഥാന വിവരമെങ്കിലും ഉണ്ടായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർക്ക് ദാന വിവാദത്തിലെ ജാള്യം മറയ്ക്കാനാണ് തന്റെ മകനെതിരെ ആരോപണമുന്നയിക്കുന്നതെന്നും തന്നെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാൽ വീട്ടുകാരെക്കുറിച്ച് പരാമർശം നടത്തിയത് മോശമായെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മകൻ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് വാങ്ങിയതിൽ മന്ത്രിക്ക് വിഷമമുണ്ടെന്നും രമേശ് ചെന്നിത്തലആരോപിച്ചു.

കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവിൽ സർവീസ് ലഭിച്ചതിൽ അന്വേഷണം നടത്തണമെന്ന് മന്ത്രി കെ.ടി.ജലീൽ ആവശ്യപ്പെട്ടിരുന്നു. എഴുത്തുപരീക്ഷയിൽ മാർക്ക് കുറഞ്ഞ നേതാവിന്റെ മകന് അഭിമുഖ പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചെന്നും ഇതിനായി ഡൽഹിയിൽ ലോബിയിങ്ങ് നടത്തിയവർ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതിയാൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. നേതാവിന്റെ പേരെടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

Content Highlights:ramesh chennithala given reply to minister kt jaleel on his allegations...

ഫോട്ടോ http://v.duta.us/06iPMwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/1eCBQwAA

📲 Get Kerala News on Whatsapp 💬