അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാവും- മുന്നറിയിപ്പുമായി മുഖ്യമന്ത്രി

  |   Keralanews

തിരുവനന്തപുരം:അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകുമെന്നുംഅഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാർ അല്ലാതെഉദ്യോഗസ്ഥരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂർ മുനിസിപ്പാലിറ്റി ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

"രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്. അതിനർഥം അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളിൽ അത്തരത്തിലുള്ള ദുശ്ശീലമുണ്ട്. ഉയർന്ന തലങ്ങളിലും ഭരണതലത്തിലും ഭരണനേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ല. അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകും". അഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു..

"സ്വൈര്യമായി ജീവിക്കുക എന്നതാണ് പ്രധാനം.ന്യായമായ ശമ്പളം എല്ലാവർക്കും ലഭിക്കുന്നുണ്ട്. അതിൽ തൃപ്തരാണ് ബഹുഭൂരിപക്ഷവും. ചിലർ മാത്രമാണ് കെട്ട മാർഗ്ഗം സ്വീകരിക്കുന്നത്. അവർ പിടികൂടപ്പെട്ടാൽ പിന്നെ അതേവരെയുള്ളതെല്ലാം ഇല്ലാതാവും. സമൂഹത്തിന്റെ മുന്നിൽ , കുടുംബക്കാരിൽ നിന്ന് ഒറ്റപ്പെട്ട് അവഹേളനത്തിനിരയാവും. അങ്ങനെഒരു ജീവിതം വേണോ എന്ന് ഇത്തരമാളുകൾ ചിന്തിക്കണം"....

ഫോട്ടോ http://v.duta.us/YgUqeAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/oN-nDwAA

📲 Get Kerala News on Whatsapp 💬