അധികൃതർ കണ്ണടയ്ക്കും ഇരവിപേരൂരിൽ മണ്ണും കടത്തും നിലവും നികത്തും

  |   Pathanamthittanews

ഇരവിപേരൂർ: പഞ്ചായത്തിൽ കുറേക്കാലമായി നിലച്ചിരുന്ന മണ്ണെടുപ്പ് വീണ്ടും തുടങ്ങി. ഓതറ തലപ്പാല, മമ്മൂട്, ഇലഞ്ഞിമ്മൂട്, നെല്ലിമല, കുന്നത്തുകര എന്നിവിടങ്ങളിലാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മലയിടിക്കൽ. രാത്രിയുടെ മറവിലാണ് മണ്ണുലോബിയുടെ അനധികൃത മണ്ണുകടത്ത്. നാട്ടുകാരുടെയും അധികാരികളുടെയും ശ്രദ്ധ ഇവിടങ്ങളിൽ പതിയാത്ത തരത്തിൽ തന്ത്രപൂർവമാണ് മണ്ണെടുക്കുന്നത്.

തുടർച്ചയായി മലയിടിക്കില്ല. പകരം ഒരുരാത്രി ഒരിടത്തെടുത്താൽ അടുത്ത ദിവസം വേറൊരിടത്തായിരിക്കും. ഇങ്ങനെ മാറിമാറി നാലോ അഞ്ചോ ദിവസം കൂടുമ്പോഴേ വീണ്ടുമെടുക്കാനായിയെത്തൂ. ഇത്തരത്തിൽ കുറെശ്ശയായി കടത്തുന്നതു കാരണം പുറമേനിന്നുള്ളവർ ഇതറിയുക വൈകിയാകും. ചതുപ്പുകളും കൈത്തോടകളും നിലവും മണ്ണിട്ട് വ്യാപകമായി നികത്തുന്നുണ്ട്. പ്രളയക്കാലത്ത് ഇരവിപേരൂർ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മണിമലയാർ കവർന്നിരുന്നു. നിലം നികത്തലായിരുന്നു പ്രതിസന്ധിക്ക് പ്രധാനകാരണം.

എന്നിട്ടും മണ്ണുലോബിക്കെതിരേ നടപടിയെടുക്കാൻ ആരും തയ്യാറായിട്ടില്ല. പോലീസുകാരുടെ പിൻതുണയും മണ്ണുകടത്തിന് പിന്നിൽ നാട്ടുകാർ ആരോപിക്കുന്നു. മണ്ണ് കടത്തുള്ള ദിവസം പോലീസ് രാത്രി പരിശോധനക്കിറങ്ങാറില്ലെന്നാണ് ആക്ഷേപം.

Content Highlights:Eraviperoor Illegal land mining...

ഫോട്ടോ http://v.duta.us/UvLpqQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/aLM7iAAA

📲 Get Pathanamthitta News on Whatsapp 💬