അയ്യങ്കാളി കോളേജിൽ വിദ്യാരംഭവും വാർഷികാഘോഷവും

  |   Kollamnews

പുനലൂർ : കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയിൽ ആർട്ട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ വിദ്യാരംഭം നടന്നു. ഒപ്പം കോളേജിന്റെ നാലാം വാർഷികവും ആഘോഷിച്ചു. അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് ചെയർമാനും കോളേജ്‌ മാനേജരുമായ പുന്നല ശ്രീകുമാർ, സെക്രട്ടറി വി.ശ്രീധരൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ബി.മൃദുല നായർ എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം കുട്ടികളാണ് ഇവിടെ ആദ്യക്ഷരം കുറിച്ചത്. തുടർന്നു നടന്ന വാർഷികാഘോഷം സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകല നിർവഹിച്ചു. പുന്നല ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. കേരള പുലയർ മഹാസഭാ (കെ.പി.എം.എസ്) സംസ്ഥാന കമ്മറ്റി അംഗവും മഹാരാജാസ് കോളേജ്‌ അധ്യാപകനുമായ ഡോ. അനിൽകുമാറിന്റെ 'വള്ളത്തോളിന്റെ സ്ത്രീലോകം' എന്ന കൃതിയുടെ പ്രകാശനവും യോഗത്തിൽ നടന്നു. അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് സെക്രട്ടറി വി.ശ്രീധരൻ, ട്രഷറർ പി.ജനാർദനൻ, കോളേജിലെ കോമേഴ്സ് വിഭാഗം അധ്യാപകൻ സന്തോഷ് ടി.ആർ., യൂണിയൻ ചെയർപേഴ്‌സൺ ലക്ഷ്മി അനിൽ എന്നിവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/mnxuFQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/LSQDnAAA

📲 Get Kollam News on Whatsapp 💬