അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കാന്‍ ആചാര്യസന്നിധിയില്‍ ആയിരങ്ങള്‍

  |   Malappuramnews

തിരൂർ: ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മംകൊണ്ട് പവിത്രമായ തിരൂർ തുഞ്ചൻ പറമ്പിൽ വിജയദശമിനാളിൽ അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ ആയിരങ്ങളെത്തി. ജാതി-മത ഭേദമെന്യേ കേരളത്തിനകത്തും പുറത്തുംനിന്നുമായി 3,431 കുരുന്നുകളാണ് കൃഷ്ണശിലാമണ്ഡപത്തിൽ അക്ഷരം കുറിക്കാനെത്തിയത്. പാരമ്പര്യ എഴുത്താശാൻമാരായ വഴുതക്കാട്ട് മുരളി, പ്രഭേഷ്പണിക്കർ, പി.സി. സത്യനാരായണൻ എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.

സരസ്വതീമണ്ഡപത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. രാമനുണ്ണി, മണമ്പൂർ രാജൻബാബു, പി.കെ. ഗോപി, ജി.കെ. രാംമോഹൻ, ടി.കെ. ശങ്കരനാരായണൻ, കെ.എസ്. വെങ്കിടാചലം, ഡോ. ആനന്ദ് കാവാലം, കടാങ്കോട് പ്രഭാകരൻ, ഡോ. രജനി സുബോധ്, ഡോ. ഉഷ, പി. ആർ. നാഥൻ, എൻ.പി. ഹാഫിസ് മുഹമ്മദ്, ഡോ. രഘുറാം, പത്മദാസ്, ഡോ. സി. രാജേന്ദ്രൻ, പൂനൂർ കെ. കരുണാകരൻ, കെ.ജി. രഘുനാഥ്, ഡോ. രാധാമണി അയിങ്കലത്ത്, പി.കെ. രാധാമണി, ദിവാകരൻ മാവിലായി, കെ.എക്സ്. ആന്റോ, കാനേഷ് പൂനൂർ എന്നിവരും തുഞ്ചൻട്രസ്റ്റ് ഓഫീസിൽ നിയമസഭാസ്പീക്കർ പി. ശ്രീരാമകൃഷ്ണനും കുട്ടികളുടെ നാവിൽ ആദ്യക്ഷരം കുറിച്ചു.

പുലർച്ചെ അഞ്ചു മുതൽ ചടങ്ങ് തുടങ്ങി. നൂറോളം കവികൾ കവിതചൊല്ലി തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ കവികളുടെ വിദ്യാരംഭംനടത്തി. ഹരിശ്രീ കുറിച്ചുകൊടുത്ത കുട്ടികൾക്ക് തുഞ്ചൻ സ്മാരകട്രസ്റ്റ് അക്ഷരമാല കാർഡും നൽകി....

ഫോട്ടോ http://v.duta.us/KU0CIwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ZVoyFgAA

📲 Get Malappuram News on Whatsapp 💬