അറിവിന്റെ ലോകത്തേയ്ക്ക് കുരുന്നുകൾ

  |   Thrissurnews

തൃശ്ശൂർ: അറിവിന്റെ അക്ഷരലോകത്തേയ്ക്ക് ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. ക്ഷേത്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും നടന്ന എഴുത്തിനിരുത്തൽ ചടങ്ങുകളിൽ ഹരിശ്രീ ഗണപതയേ നമ: എന്ന് കുട്ടികൾ അരിയിലെഴുതി.

തിരുവുള്ളക്കാവിൽഒമ്പതിനായിരത്തിലധികം കുരുന്നുകൾ

ചേർപ്പ്: തിരുവുള്ളക്കാവ് ധർമശാസ്താക്ഷേത്രത്തിൽ വിജയദശമി നാളിൽ മാത്രം ഒമ്പതിനായിരത്തിലധികം കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. പുലർച്ചെ തന്നെ നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. ഒമ്പതു മണിക്ക് ശേഷം വൻതിരക്ക് ഉണ്ടായി. ഒന്നരയ്ക്ക് നടയടച്ച ശേഷവും നിരവധി ഭക്തർ കാത്തുനിന്നു. ഉച്ചതിരിഞ്ഞ് നട തുറന്നപ്പോഴും തിരക്കുണ്ടായി. മുൻവർഷത്തേക്കാൾ ഭക്തരുടെ എണ്ണത്തിൽ വർധന ഉണ്ടായതായി ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ പറഞ്ഞു. വൈകീട്ട് വരെ എഴുത്തിനിരുത്തൽ തുടർന്നു. തിരുവുള്ളക്കാവ് വാര്യത്തെ 46 പേർ ആചാര്യന്മാരായി. അപ്പം, പായസം, തിരുമധുരം, കദളിപ്പഴം, പ്രസാദം എന്നിവ കുട്ടികൾക്ക് നൽകി. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ തായമ്പകയും ഉണ്ടായി.

കണ്ണനു മുന്നിൽ 400 കുരുന്നുകൾ

ഗുരുവായൂർ: വിജയദശമി നാളിൽ ഗുരുവായൂരപ്പസന്നിധിയിൽ 400 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രത്തിൽ രാവിലെ ശീവേലിക്കും കൂത്തമ്പലത്തിൽ സരസ്വതീപൂജയ്ക്കും ശേഷമാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വേദിയിലെ വിളക്കിലേക്ക് അഗ്നിപകർന്നതോടെ കുട്ടികളെ എഴുത്തിനിരുത്താൻ തുടങ്ങി. 13 കീഴ്ശാന്തി ഇല്ലങ്ങളിലെ പ്രതിനിധികൾ കുരുന്നുകളുടെ നാവിൽ തീർത്ഥം നൽകി സ്വർണംകൊണ്ട് ആദ്യക്ഷരം കുറിച്ചു. ഉണക്കലരിയിൽ ഹരിശ്രീ എഴുതിപ്പിച്ചു. കുട്ടികൾക്ക് പ്രസാദമായി പട്ടും പഴവും പഞ്ചസാരയും നൽകി. ദേവസ്വം ഭരണസമിതിയംഗം കെ.കെ. രാമചന്ദ്രൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശങ്കുണ്ണിരാജ്, മാനേജർമാരായ പ്രകാശ്, പ്രവീൺ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ http://v.duta.us/E6EBEwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/1x8mvAAA

📲 Get Thrissur News on Whatsapp 💬