ആദ്യാക്ഷരം കുറിച്ച് ഫ്രഞ്ച് സംഘവും
പരവൂർ : ഫ്രാൻസിൽനിന്ന് എത്തിയ വിനോദസഞ്ചാരികൾ പരവൂർ കൂനയിൽ വ്യാസാ വിദ്യാമന്ദിറിൽ കുരുന്നുകൾക്കൊപ്പം ആദ്യാക്ഷരം കുറിച്ചു. നെടുങ്ങോലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈത്രിമന്ദിറിൽ എത്തിയവരായിരുന്നു വിദേശസഞ്ചാരികൾ.വ്യാസാ വിദ്യാമന്ദിറിൽ ബി.എഡ്.കോളേജ് പ്രൊഫസർ ഡോ. സ്മിത, വേദിക് മാത്ത്സ് അധ്യാപകൻ ഡോ. ഹരിദാസ് എന്നിവരാണ് വിദേശികൾക്കും കുരുന്നുകൾക്കും ആദ്യാക്ഷരം കുറിച്ചത്. അഖില ഭാരത നാരായണീയ മഹോത്സവസമിതിയിലെ വിജയകുമാർ കുട്ടികൾക്ക് സപ്തസ്വരം പകർന്നു.സ്കൂൾ പ്രിൻസിപ്പൽ ശ്രീജ, പ്രസിഡന്റ് എ.രാജൻ ബാബു, സെക്രട്ടറി എസ്.സുവർണകുമാർ, മാതൃഭാരതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു...
ഫോട്ടോ http://v.duta.us/IcZp-QAA
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/z5DJIwAA