ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയത്തിൽ വിദ്യാരംഭം

  |   Alappuzhanews

ഹരിപ്പാട്: ഗവ. യു.പി. സ്‌കൂളിൽ നിരവധി കുരുന്നുകൾ വിജയദശമിദിനത്തിൽ ആദ്യക്ഷരം കുറിച്ചു. 162 വർഷത്തെ ചരിത്രമുള്ള സ്‌കൂളാണിത്. പൂർവാധ്യാപകരായ രുക്മിണി പിള്ള, ഓമന, പദ്മാവതി എന്നിവരാണ് കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിച്ചത്.സ്‌കൂൾ മാനേജിങ് കമ്മിറ്റിയാണ് ഇവിടെ വിദ്യാരംഭത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഹെഡ്മിസ്ട്രസ് മഹിളാമണി, എസ്.എം.സി. ചെയർമാൻ അനന്തു രവീന്ദ്രൻ, പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധി രാജീവ് ശർമ എന്നിവരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. 1857-ൽ തിരുവിതാംകൂർ റീജന്റായിരുന്ന ലക്ഷ്മീഭായി തമ്പുരാട്ടിയുടെ ഉത്തരവുപ്രകാരം മാതൃഭാഷാപഠനത്തിന് ആദ്യമായി സ്ഥാപിച്ച മൂന്ന് സ്‌കൂളുകളിലൊന്നാണിത്. മലയാളം സ്‌കൂളെന്ന പേരിൽ പ്രശസ്തമായ ഇവിടെ ആയിരക്കണക്കിന് കുട്ടികളാണ് പഠിച്ചിറങ്ങിയത്.ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഡോ. ശ്രീനിവാസ ഗോപാൽ, രാജേന്ദ്രൻ നായർ, ബിനു വിശ്വനാഥ്, ശ്രേയസ് എസ്.നമ്പൂതിരി എന്നിവർ കുരുന്നുകളെ ആദ്യക്ഷരം എഴുതിച്ചു....

ഫോട്ടോ http://v.duta.us/8-RbNwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/l9cgxwAA

📲 Get Alappuzha News on Whatsapp 💬