ഇല്ല, രക്ഷയില്ല ഇറച്ചിമാലിന്യം മണിമലയാറ്റിലേക്കുതന്നെ

  |   Pathanamthittanews

തിരുവല്ല: മണിമലയാറ്റിൽ മാംസാവശിഷ്ടങ്ങൾ നിറച്ച പോളിത്തീൻ കവറുകൾ നിറഞ്ഞു. തിങ്കളാഴ്ച വെളുപ്പിനെ ഒരുലോഡോളം മാലിന്യമാണ് ആറ്റിൽ തള്ളിയിരിക്കുന്നത്. കറുത്തനിറത്തിലുള്ള കവറുകൾ നദിയിൽ പലയിടത്തായി പരന്നുകിടക്കുന്നു. എം.സി.റോഡിലെ കുറ്റൂർ തോണ്ടറ പഴയപാലത്തിന്റെ കിഴക്കുഭാഗത്താണ് ഇറച്ചിമാലിന്യം ഇട്ടത്. പാലത്തിന്റെ തൂണിൽ തട്ടിനിൽക്കുന്ന മുളങ്കൂട്ടത്തിൽ കുറേക്കവറുകൾകൂടിക്കിടപ്പുണ്ട്. ഇവിടെയാകെ മാംസാവശിഷ്ടം പരന്നുകിടക്കുന്നു. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള നദിയിലെ തുരുത്തിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്.

ആവർത്തിച്ചിട്ടും നടപടിയില്ല

എം.സി. റോഡ് കടന്നുപോകുന്ന കുറ്റൂരിലെ തോണ്ടറ, വരട്ടാർ പാലങ്ങളിൽനിന്നാണ് ഇറച്ചിമാലിന്യങ്ങൾ നദികളിലേക്ക് കൂടുതലായി തള്ളുന്നത്. വരട്ടാർപാലത്തിന്റെ താഴെ നിരന്തരം മാലിന്യം തള്ളിയതോടെ തിരുവൻവണ്ടൂർ പഞ്ചായത്ത് ഇവിടെ നിരീക്ഷണക്യാമറ സ്ഥാപിച്ചിരുന്നു. ഇതോടെ മാലിന്യം ഇടുന്നതിന് ഇവിടെ ശമനമായി. തുടർന്നാണ് തോണ്ടറ പാലം മാലിന്യമിടാൻ തിരഞ്ഞെടുത്തത്. നാട്ടുകാർ രാത്രി 12 മണിവരെ പലദിവസങ്ങളിലും ഇവിടെ കാവലുണ്ട്. ആരും ഇല്ലാത്ത തക്കംനോക്കിയാണ് വെളുപ്പിനെ മാംസാവശിഷ്ടം തള്ളിയത്. കുറ്റൂർ പഞ്ചായത്തും തിരുവല്ല നഗരസഭയും അതിർത്തിപങ്കിടുന്ന ഭാഗമാണ് തോണ്ടറപ്പാലം.

നിരീക്ഷണം വേണം

പഞ്ചായത്തും നഗരസഭയും നിരീക്ഷണക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകളായി. പോലീസിന്റെ പട്രോളിങ്ങും ഇവിടെ കുറവാണ്.-അശോക് പാലിയിൽ, സ്ഥലവാസി...

ഫോട്ടോ http://v.duta.us/rNHQugAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/VAg--QAA

📲 Get Pathanamthitta News on Whatsapp 💬