ഉപതിരഞ്ഞെടുപ്പ് ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്ത്-രമേശ് ചെന്നിത്തല

  |   Pathanamthittanews

കോന്നി: ജനങ്ങൾക്ക് ദുരിതങ്ങൾ മാത്രം സമ്മാനിച്ച് ഭരണം നടത്തുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്തായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ്. സ്ഥാനാർത്ഥി പി.മോഹൻരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കിഴക്കുപുറത്ത് സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലായിൽ കേരള കോൺഗ്രസുകൾ തമ്മിലുള്ള വിരോധമാണ് യു.ഡി.എഫ്. തോൽവിക്ക് കാരണമെന്നും അത് അഴിമതി ഭരണത്തിനുള്ള അംഗീകാരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബൂത്ത് പ്രസിഡന്റ് ബിനു മോഡി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് ബാബു ജോർജ്, അടൂർ പ്രകാശ് എം.പി., യു.ഡി.എഫ്. ജില്ലാ കൺവീനർ പന്തളം സുധാകരൻ, കെ.പി.സി.സി. നിർവാഹക സമിതി അംഗം മാലേത്ത് സരളാദേവി തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights:Konni by election Ramesh Chennithala...

ഫോട്ടോ http://v.duta.us/gSgEWgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/MZKLCwAA

📲 Get Pathanamthitta News on Whatsapp 💬