കടലിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കുന്നംകുളം: സംസ്ഥാനപാതയിലെ പാറേമ്പാടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയാക്കിയത് പരാതികൾ അവഗണിച്ചതിനാലാണെന്ന് നാട്ടുകാർ. ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങളുണ്ടായിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയെന്നും പരാതിയുണ്ട്. റോഡ് തകർന്ന ഭാഗത്ത് വാഴ നട്ടും റീത്ത് വെച്ചും നാട്ടുകാർ പ്രതിഷേധിച്ചു.
തൃത്താലയിൽനിന്നുള്ള ജലവിതരണ പൈപ്പ് പൊട്ടിയപ്പോൾ അറ്റകുറ്റപ്പണിക്കായാണ് മേയിൽ ഇവിടെ റോഡ് പൊളിച്ചത്.
ഏഴടിയോളം നീളത്തിൽ പൊളിച്ച സ്ഥലത്ത് മണ്ണിട്ട് കരാറുകാർ പോകുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് പിന്നീട് കോൺക്രീറ്റിട്ട് കുഴിയടച്ചത്. ശക്തമായ മഴയിൽ കോൺക്രീറ്റിന്റെ ചില ഭാഗങ്ങൾ അടർന്നുപോയി. റോഡിന് നടുവിൽ കുഴിയുമായി. അക്കിക്കാവിൽനിന്ന് തകർച്ചയില്ലാത്ത റോഡിലൂടെയെത്തുമ്പോൾ ഈ ഭാഗത്ത് കുഴികളുണ്ടെന്ന് ആരും പ്രതീക്ഷിക്കില്ല. രാത്രിയിലെ മങ്ങിയ വെളിച്ചത്തിൽ അടുത്തെത്തുമ്പോഴാണ് കുഴി കാണുക. കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിക്കുന്നതോടെ, എതിരേ വരുന്ന വാഹനവുമായി കൂട്ടിയിടിക്കാൻ സാധ്യതകളേറെയാണെന്ന് നാട്ടുകാർ പറഞ്ഞു.
ദൂരെനിന്നുള്ള യാത്രക്കാർക്കാണ് പലപ്പോഴും പരിക്കേൽക്കുന്നത്. കഴിഞ്ഞദിവസം രാത്രി കെ.എസ്.ആർ.ടി.സി. ബസ് ലോറിയിൽ ഇടിച്ച് അപകടമുണ്ടായിരുന്നു. ബൈക്കിൽനിന്ന് തെന്നിവീണുണ്ടാകുന്ന അപകടങ്ങളും പതിവാണ്. നാട്ടുകാർ മണ്ണിട്ട് കുഴി മൂടിയിരുന്നെങ്കിലും മഴപെയ്താൽ കുഴി വീണ്ടും തുറക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പൊതുമരാമത്ത് റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ തുടർന്നതോടെ പോലീസും നഗരസഭാ അധികൃതരും കുഴി അടയ്ക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു....
ഫോട്ടോ http://v.duta.us/ZpPmPQAA
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Ser7_gAA