കുതിരാനിലെ കുരുക്ക്; ജനകീയസമരം ഇന്ന്‌ മുതൽ

  |   Thrissurnews

കുതിരാൻ: ദേശീയപാത കുതിരാനിലെ യാത്രാദുരിതത്തിനെതിരേ ശക്തമായ പ്രതിഷേധപരിപാടികളുമായി നാട്ടുകാർ രംഗത്ത്. കുതിരാൻ ജനകീയ പ്രതിഷേധക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കുതിരാൻ മേഖല പൂർണമായും ടാറിടൽ നടത്തണമെന്ന ആവശ്യവുമായി ബുധനാഴ്ചമുതൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കും.

മണ്ണുത്തിമുതൽ വടക്കഞ്ചേരിവരെയുള്ള ജനകീയ കൂട്ടായ്മകൾ, ആംബുലൻസ് ഡ്രൈവർമാർ, വിവിധ ക്ലബ്ബുകൾ, ബസ് ഓണേഴ്സ് സംഘടനകൾ, ബസ് തൊഴിലാളിസംഘടനകൾ, ഡ്രൈവേഴ്സ് അസോസിയേഷൻ, വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയവരും ജനകീയസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ സമരപരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് ജനകീയ സമരസമിതി പ്രവർത്തകർ അറിയിച്ചു. ജനകീയ സമരത്തിനുപുറമേ വിവിധ രാഷ്ട്രീയകക്ഷികളും സമരപ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. സമരപരിപാടികൾ ശക്തിപ്രാപിക്കുമ്പോഴും കുതിരാനിലെ ഗതാഗതക്കുരുക്കിന് ഒരു മാറ്റവുമില്ല. വഴുക്കുംപാറയിലും വില്ലൻവളവിലും നിരന്തരം ഗതാഗതക്കുരുക്കാണ്. മൂന്നുകിലോമീറ്റർ ദൂരം മാത്രമുള്ള കുതിരാൻമേഖല കടക്കാൻ മുക്കാൽ മണിക്കൂറിലേറെ സമയം വേണ്ടിവരുന്നുണ്ട്. വലിയ കുഴികളിൽ ക്വാറിപ്പൊടി ഇട്ടതിനാൽ മഴമാറിയപ്പോൾ രൂക്ഷമായ പൊടിശല്യമാണ്.

കാഴ്ചയെപ്പോലും മറയ്ക്കുംവിധം ശക്തമായാണ് ദേശീയപാതയിൽ പലയിടത്തും പൊടിപറക്കുന്നത്. അറ്റകുറ്റപ്പണികൾക്കായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി ആറുദിവസം കഴിഞ്ഞിട്ടും മേഖലയിൽ ഒരിടത്തും പണിനടത്താത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധമറിയിച്ചു.

ഫോട്ടോ http://v.duta.us/gaNHGQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/8bZ3rgAA

📲 Get Thrissur News on Whatsapp 💬