കുരുക്കഴിഞ്ഞ് മുനിസിപ്പൽ ടൗൺഹാൾ നവീകരണം പൂർത്തിയാകുമോ?

  |   Thiruvananthapuramnews

ആറ്റിങ്ങൽ: പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹം നടത്താൻ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഒാഡിറ്റോറിയമായിരുന്നു ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാൾ. നഗരപ്രദേശത്ത് താമസിക്കുന്നവർക്കു മാത്രമല്ല, ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ താമസിക്കുന്നവർക്കാകെ പ്രയോജനപ്രദമായിരുന്നു ഈ ഹാൾ. സാംസ്‌കാരിക പരിപാടികൾക്കും പൊതുയോഗങ്ങൾക്കുമെല്ലാം ആറ്റിങ്ങലിന്റെ പ്രധാനാശ്രയവും ഇതായിരുന്നു. നഗരസഭയുടെ വാർഷിക വരുമാനത്തിന്റെ വലിയൊരു പങ്ക് സംഭാവനചെയ്തിരുന്നതും ഈ ഹാളാണ്. ദേശീയപാതയോരത്ത് കച്ചേരി ജങ്ഷനു സമീപമുള്ള ടൗൺഹാൾ മറ്റിടങ്ങളിൽ നിന്നെത്തുന്നവർക്കും എളുപ്പത്തിൽ കണ്ടെത്തുന്നതിനും എത്തിച്ചേരുന്നതിനും സൗകര്യമുള്ള ഇടമാണ്. ഇതിനു പുറമേ കുറഞ്ഞ വാടകയും ടൗൺഹാളിന്റെ ആകർഷണീയതയായി. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാർഷികമുൾപ്പെടെയുള്ള പരിപാടികൾക്ക് ഏകാശ്രയമായിരുന്നു ഈ ഹാൾ. മറ്റിടങ്ങളിൽ ഈടാക്കുന്നതിന്റെ നാലിലൊന്ന് തുകയടച്ചാൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിപാടികൾക്ക് ഹാൾ ലഭിക്കുമായിരുന്നു.കാലാനുസൃതമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതും പാർക്കിങ് സൗകര്യമില്ലാത്തതും ടൗൺഹാളിന്റെ സ്വീകാര്യത കുറയ്ക്കുന്നതായി കണ്ടെത്തിയതിന്റെയടിസ്ഥാനത്തിലാണ് ഹാൾ നവീകരിക്കാൻ ഇപ്പോഴത്തെ ഭരണസമിതി തീരുമാനിച്ചത്. നവീകരണം ആസൂത്രണംചെയ്ത് അനുമതി ലഭിക്കുന്നതിനും കാലതാമസമുണ്ടായി. നടപടികൾ പൂർത്തിയാക്കി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ കോടതിയിടപെടലുകളിലേക്കും നീങ്ങി. നഗരസഭയുടെ തനതുഫണ്ടും വായ്പയും ചേർത്ത് 4.5 കോടി രൂപ ചെലവിട്ടാണ് നവീകരണത്തിനു പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള ഹാൾ തീൻമുറിയായി സജ്ജീകരിക്കും. ഇതിനു പിന്നിലായി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ അടുക്കള, ഒന്നാംനിലയിൽ ആയിരം പേർക്കിരിക്കാവുന്ന എ.സി. ഹാൾ, ഇടതുവശത്തായി സെല്ലാറിലും മുകൾത്തട്ടുകളിലുമായി പാർക്കിങ് സൗകര്യം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ സർവീസ് സഹകരണ ബാങ്കാണ് പദ്ധതിക്കായി വായ്പനല്കുന്നത്. കെ.എസ്.ഇ.ബി.ക്കാണ് നിർമാണച്ചുമതല. കെ.എസ്.ഇ.ബി. പുറംകരാർ നല്കിയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. നിർമാണം തുടങ്ങിയപ്പോൾ സമീപത്തെ സ്വകാര്യവ്യക്തി അതിർത്തിസംബന്ധിച്ച പ്രശ്നം ഉന്നയിച്ച് കോടതിയെ സമീപിച്ചു. തുടർന്ന് നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചു. ഇതോടെ നവീകരണപ്രവർത്തനങ്ങൾ നിലച്ചു. ഹാളിന്റെ നവീകരണം വേഗത്തിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കണമെന്നാണ് ജനത്തിന്റെ ആവശ്യം. കുരുക്കുകളഴിഞ്ഞ് നിർമാണം എന്നു തുടങ്ങുമെന്നറിയാൻ ജനം കാതോർക്കുന്നു.ആറുമാസത്തിനകം നവീകരണം പൂർത്തിയാക്കുംമുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണപ്രവർത്തനങ്ങൾ ആറുമാസത്തിനകം പൂർത്തിയാക്കും. കോടതിയിടപെടലുണ്ടായ വിഷയങ്ങൾ ചർച്ചചെയ്ത് പരിഹരിച്ചിട്ടുണ്ട്. ഇക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കുന്നതോടെ നിർമാണത്തിലുണ്ടായ തടസ്സങ്ങൾ നീങ്ങും. മറ്റു നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒരു വീഴ്ചയും ഇക്കാര്യത്തിലുണ്ടാകില്ല.എം.പ്രദീപ്(നഗരസഭാധ്യക്ഷൻ)ആസൂത്രണമില്ലാതെ പദ്ധതി തുടങ്ങിയത് വിനയായികൃത്യമായ ആസൂത്രണമില്ലാതെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയതാണ് മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണം നീളുന്നതിനും കോടതിയിടപെടലുകൾക്കും ഇടയാക്കിയത്. നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസൂത്രണംചെയ്തതിൽ വീഴ്ചയുണ്ടായിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.എം.അനിൽകുമാർ(നഗരസഭാ പ്രതിപക്ഷനേതാവ്)

ഫോട്ടോ http://v.duta.us/rf9KgQEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/bJus5QAA

📲 Get Thiruvananthapuram News on Whatsapp 💬