കാലിക്കറ്റ് വടംവലിച്ചെടുത്തത് ചരിത്രവിജയം
തേഞ്ഞിപ്പലം: ഒഡിഷയിൽനടന്ന അഖിലേന്ത്യാ അന്തർസർവകലാശാലാ വടംവലി മത്സരത്തിൽ ആറു കിരീടങ്ങളുമായി കാലിക്കറ്റ് സർവകലാശാലയ്ക്ക് ചരിത്രജയം. വനിതാവിഭാഗം ജനറൽ, ബീച്ച് എന്നിവയിലും മിക്സഡിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കാലിക്കറ്റ് പുരുഷ വിഭാഗത്തിൽ വെള്ളിയും ബീച്ച് പുരുഷവിഭാഗത്തിലും മിക്സഡിലും വെങ്കലവും നേടി.
വടംവലി മത്സരത്തിൽ ഇത്രയധികം കിരീടങ്ങൾ ഒരു സർവകലാശാല സ്വന്തമാക്കുന്നത് ആദ്യമായാണെന്ന് കാലിക്കറ്റ് സർവകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീർഹുസൈൻ പറഞ്ഞു.
ചണ്ഡിഗഢ് യൂണിവേഴ്സിറ്റി മൊഹാലിയെ തോൽപ്പിച്ചാണ് കാലിക്കറ്റ് മിക്സഡ് കിരീടം ചൂടിയത്. കണ്ണൂർ സർവകലാശാല വനിതാവിഭാഗത്തിലും ബീച്ച് വനിതാ വിഭാഗത്തിലും വെള്ളിനേടി.
സ്റ്റെഫി പോൾസൺ ( മേഴ്സി കോളേജ്, പാലക്കാട്), ബി. വിഗ്നേഷ് (ഗവ. കോളേജ്, പത്തിരിപ്പാല), പി.വി. അർച്ചന (സി.പി.ഇ. കാലിക്കറ്റ് യൂണിവേഴ്സിറ്റി), പി.കെ. അമൃത ( വിമല കോളേജ്, തൃശ്ശൂർ), അലൻ ഡെന്നി (നൈപുണ്യ കോളേജ് തൃശ്ശൂർ), എസ്. സ്നേഹ ( വിമല കോളേജ്, തൃശ്ശൂർ) എന്നിവർ കാലിക്കറ്റിന്റെ ടീമുകളെ നയിച്ചു.
തൃശ്ശൂർ നൈപുണ്യ കോളേജിലെ പി.എ. ശ്രീജിത്ത്, ഡെൽസി പൗലോസ് എന്നിവരാണ് കാലിക്കറ്റിന്റെ ടീം മാനേജർമാർ. ഡിഫിൻ ഡേവിസ്, ഡെലിൻതമ്പി വി.വി. ബാബു എന്നിവർ പരിശീലകരാണ്.
ഫോട്ടോ http://v.duta.us/_BsBcQAA
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/e330yAAA