കൊലപാതക പരമ്പര: ജോളിക്കുവേണ്ടി നാളെ കോടതിയില്‍ വക്കാലത്ത് നല്‍കുമെന്ന് അഡ്വ. ആളൂര്‍

  |   Keralanews

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരക്കേസിൽ അറസ്റ്റിലായ ജോളിക്കുവേണ്ടി വ്യാഴാഴ്ച കോടതിയിൽ വക്കാലത്ത് നൽകുമെന്ന് അഡ്വ. ബി.എ ആളൂർ. മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈംടൈം പരിപാടിയിലാണ് ആളൂർ ഇക്കാര്യം പറഞ്ഞത്. ജോളിയുമായി അടുത്ത ആളുകൾ ബന്ധപ്പെട്ടാണ് കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ആളൂർ പറഞ്ഞു.

ജോളിയുടെ ബന്ധുക്കളാണോകേസ് ഏറ്റെടുക്കാൻആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് അതെ എന്നും മറുപടി നൽകി. തന്റെ ജൂനിയർ അഭിഭാഷകർ ജയിലിലെത്തി ജോളിയുമായിസംസാരിച്ചു. വരും ദിവസങ്ങളിൽ കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യാപേക്ഷ നൽകുമെന്നും ആളൂർ വെളിപ്പെടുത്തി.

എന്നാൽ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആളുരിനെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജോളിയുടെ കട്ടപ്പനയിലുള്ള സഹോദരൻ നോബി പറഞ്ഞു. താനും പിതാവും ആളൂരിനെ ബന്ധപ്പെട്ടിട്ടില്ല. മറ്റ് സഹോദരങ്ങളും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും നോബി പറഞ്ഞു.

Content highlights:Koodathai murder case: adv. Aloor to appear for Jolly...

ഫോട്ടോ http://v.duta.us/cKNzkgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/WZUKsAAA

📲 Get Kerala News on Whatsapp 💬