ജാലവിദ്യയിലൂടെ ഗാന്ധിജിക്ക് ആദരവർപ്പിച്ച് പ്രതിഭാപഠന പദ്ധതിക്ക് തുടക്കം

  |   Thiruvananthapuramnews

ആറ്റിങ്ങൽ: അധ്യാപകൻ അവതരിപ്പിച്ച ജാലവിദ്യയിലൂടെ ഗാന്ധിജിക്ക് ആദരവർപ്പിച്ച് ആറ്റിങ്ങലിൽ പ്രതിഭാപഠനപോഷണ പരിപാടിക്ക് തുടക്കം. യു.എസ്.എസ്. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് പ്രതിഭാപഠനപോഷണം. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ എം.പ്രദീപ് നിർവഹിച്ചു.കടമ്പാട്ടുകോണം എസ്.കെ.വി. എച്ച്.എസിലെ അധ്യാപകനായ ഷാജു കടയ്ക്കൽ അവതരിപ്പിച്ച ജാലവിദ്യയിലൂടെ ഗാന്ധിജിക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും ആദരവർപ്പിച്ചു. സദസ്സിനെ മുഴുവൻ പങ്കാളികളാക്കിക്കൊണ്ടാണ് ജാലവിദ്യ അവതരിപ്പിച്ചത്. ആറ്റിങ്ങൽ ഡി.ഇ.ഒ. സുനിത അധ്യക്ഷയായി. ഷൈജു, പ്രഥമാധ്യാപകൻ മുരളീധരൻ, പ്രിൻസിപ്പൽ രജിത്കുമാർ, കരവാരം രാമചന്ദ്രൻ, രഞ്ജുഷ എന്നിവർ പങ്കെടുത്തു....

ഫോട്ടോ http://v.duta.us/dyAgDgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/PDcWPgAA

📲 Get Thiruvananthapuram News on Whatsapp 💬