നായാട്ടിനെത്തിയ രണ്ടുപേർ ആയുധങ്ങളുമായി പിടിയിൽ

  |   Idukkinews

രാജാക്കാട്: മതികെട്ടാൻ ദേശീയ ഉദ്യാനത്തിൽ നായാട്ടിനെത്തിയ രണ്ടുപേർ നാടൻ തോക്കും, തിരകളും ആയുധങ്ങളുമായി പിടിയിലായി. നെടുങ്കണ്ടം സ്വദേശികളായ പ്ലാത്തോട്ടത്തിൽ ജോബി ജോർജ് (40 ), പനച്ചിക്കൽ സിബു സുധാകരൻ (40) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിലൂടെ ഇരുവരെയും കിഴടക്കാൻ ശ്രമിക്കുന്നതിനിടയിൽ വനപാലകർക്ക് പരിക്ക് ഏറ്റിട്ടുണ്ട്.

ഇരുവരെയും വനം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് എടുത്ത് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മതികെട്ടാൻചോല ഫോറസ്റ്റർ പി.ആർ.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്....

ഫോട്ടോ http://v.duta.us/KqUr0gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/yOpjugAA

📲 Get Idukki News on Whatsapp 💬