നാവിൽ ഹരിശ്രീയെഴുതി; അറിവിന്റെ വഴിയിലേക്ക് കുരുന്നുകൾ
പനച്ചിക്കാട്: സ്വർണത്താൽ നാവിൽ ഹരിശ്രീ കുറിച്ചും അരിയിലെഴുതിയും കുരുന്നുകൾ അറിവിലേക്ക് പിച്ചവെച്ചു. ചിരിച്ചും ചിലർ ചിണുങ്ങിയും ആദ്യത്തെ എഴുത്തിന് ഇരുന്നു. ഗുരുക്കന്മാർ ചൊല്ലിക്കൊടുത്ത 'ഹരിശ്രീഗണപതയേ നമഃ അവിഘ്നമസ്തു' എന്ന ആദ്യാക്ഷരമന്ത്രം കുഞ്ഞുങ്ങൾക്കൊപ്പം മുതിർന്നവരും ഏറ്റുചൊല്ലി.ഇളമുറക്കാർ വിദ്യാരംഭം കുറിക്കുന്നതിന് സാക്ഷികളാകാൻ കുടുംബത്തിലെ എല്ലാ അംഗങ്ങളും പനച്ചിക്കാട് ദക്ഷിണമൂകാംബിക്ഷേത്രത്തിൽ എത്തിയിരുന്നു. മഴ മാറിനിന്ന വിജയദശമിദിനത്തിൽ, മുൻവർഷങ്ങളേക്കാൾ കൂടുതൽപ്പേരെത്തി.സരസ്വതിനടയിൽ അമ്പതിലെറെ ആചാര്യന്മാർ ഒരേസമയം എഴുത്തിനിരുത്തി. കൂടുതൽ പേരെത്തുമ്പോഴും ആർക്കും കാര്യമായ ബുദ്ധിമുട്ടുണ്ടാകാതെ സൗകര്യങ്ങൾ ചെയ്തുകൊടുത്ത്് സന്നദ്ധപ്രവർത്തകർ ഉണ്ടായിരുന്നു.തന്ത്രി പെരിഞ്ഞേരിമന വാസുദേവൻനമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പൂജയെടുപ്പ് പൂർത്തിയാക്കിയതോടെ വിദ്യാമണ്ഡപത്തിൽ എഴുത്തിനിരുത്ത് ആരംഭിച്ചു. പുലർച്ചെ നാലിന് തുടങ്ങിയ വിദ്യാരംഭം വൈകീട്ടുവരെ തുടർന്നു....
ഫോട്ടോ http://v.duta.us/AQZLfQAA
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/zyd-1AAA