പാണ്ടിമേളത്തിന്റെ ആനന്ദലഹരിയിൽ കണ്ണൻകുളങ്ങര ക്ഷേത്രാങ്കണം

  |   Ernakulamnews

തൃപ്പൂണിത്തുറ: 175 പേർ അണിനിരന്ന 'പാണ്ടിമേള'ത്തിന്റെ ആനന്ദലഹരി... കണ്ണൻകുളങ്ങര ശിവക്ഷേത്രാങ്കണത്തിൽ മേളക്കമ്പക്കാരുടെ ഹർഷാരവം... വിജയദശമിദിന സന്ധ്യയിൽ 'പുനർവസു' വാദ്യകലാ കേന്ദ്രത്തിലെ കുറുംകുഴൽ, ചെണ്ട വിദ്യാർഥികളുടെ അരങ്ങേറ്റമാണ് ആസ്വാദ്യകരമായത്. ഊരകം ചന്ദ്രന്റെ ശിക്ഷണത്തിൽ കുറുംകുഴൽ അഭ്യസിച്ച വിദ്യാർഥികളുടെ കുഴൽപ്പറ്റോടെയായിരുന്നു തുടക്കം. ആർ.എൽ.വി. മഹേഷ്‌കുമാറിന്റെ ശിക്ഷണത്തിൽ മേളം അഭ്യസിച്ച 20 പേരുടെ അരങ്ങേറ്റത്തിന് 'പാണ്ടിമേളം' നടത്തിയതാണ് പ്രത്യേകതയായത്. സാധാരണ അരങ്ങേറ്റത്തിന് 'പാണ്ടി' പതിവില്ല. ക്ഷേത്രാങ്കണം നിറഞ്ഞുനിന്ന വാദ്യകലാകാരൻമാരോടൊപ്പം അരങ്ങേറ്റക്കാരും നിരന്ന് പാണ്ടി കൊലുമ്പിയതോടെ മേളക്കമ്പക്കാർ കൈകൾ ചുഴറ്റി താളമിട്ടുതുടങ്ങിയിരുന്നു. പാണ്ടി കഴിഞ്ഞ് 'പഞ്ചാരിമേള'ത്തിന്റെ അഞ്ചാംകാലവും കടന്ന് തീറുകലാശത്തിൽ പര്യവസാനിച്ചതോടെ കമ്പക്കെട്ട് കത്തിത്തീർന്ന പ്രതീതിയായിരുന്നു. കുഴൂർ ബാലൻ, പള്ളിപ്പുറം ജയൻ, തിരുവാങ്കുളം രഞ്ജിത്ത് തുടങ്ങിയവർ വലന്തലയിലും ചോറ്റാനിക്കര സുനിൽ, ഇരിങ്ങോൾ ഉണ്ണികൃഷ്ണൻ, രവിപുരം ജയൻ വാരിയർ തുടങ്ങിയവർ ഇലത്താളത്തിലും ഓടയ്ക്കാലി മുരളി, മച്ചാട് ഹരി തുടങ്ങിയവർ കൊമ്പിലും ഊരകം അനിൽ, ഊരകം ചന്ദ്രൻ തുടങ്ങിയവർ കുറുംകുഴലിലും നിരന്നു....

ഫോട്ടോ http://v.duta.us/JG4PDAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/_UpJHgAA

📲 Get Ernakulam News on Whatsapp 💬