പുതുക്കോട് പടിഞ്ഞാറേ ഗ്രാമവിളക്ക് ആഘോഷിച്ചു

  |   Palakkadnews

പുതുക്കോട്: അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രിയുത്സവത്തിൽ ഒമ്പതാം വിളക്ക് ഉത്സവം പടിഞ്ഞാറേ ഗ്രാമവിളക്കായി ആഘോഷിച്ചു. ആറാട്ട്, ഉത്സവബലി, ശീവേലി, നിറമാല, ചുറ്റുവിളക്ക്, വേദപാരായണം, അന്നദാനം, കാഴ്ചശീവേലി, പറയെടുപ്പ് എന്നിവയുണ്ടായി. ഇടക്കളത്തൂർ അർജുനൻ തിടമ്പേറ്റി. മൂന്നാനകൾ അണിനിരന്ന എഴുന്നള്ളത്തിന് ഒറ്റപ്പാലം ഹരിയുടെ പ്രാമാണ്യത്തിൽനടന്ന പഞ്ചവാദ്യവും ചൊവ്വല്ലൂർ സുനിലിന്റെ നേതൃത്വത്തിൽനടന്ന പാണ്ടിമേളവും ഉണ്ടായിരുന്നു. bbഅന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രിക്ക് കൊടിയിറങ്ങി പുതുക്കോട്: അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രിയുത്സവത്തിന് വലിയ ആറാട്ടോടെ വ്യാഴാഴ്ച കൊടിയിറങ്ങി. ചൊവ്വാഴ്ച പുലർച്ചെ പള്ളിയുണർത്തലോടെ ചടങ്ങുകൾ തുടങ്ങി. എഴുത്തിനിരുത്തൽ, വിദ്യാരംഭപൂജ എന്നിവയ്ക്കുശേഷം ആറാട്ടിനെഴുന്നള്ളി. ആറാട്ടുകഴിഞ്ഞ് തിരിച്ചെഴുന്നള്ളിയപ്പോൾ ഗ്രാമവാസികൾ നിറപറയും നിലവിളക്കുമായി ഭഗവതിയെ എതിരേറ്റു. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി ഒമ്പത് പ്രദക്ഷിണത്തിനുശേഷം കൊടിയിറക്കി. തന്ത്രി കിഴക്കേ ചെറുമുക്കുമന നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി നാഗരാജഭട്ടിന്റെയും മുഖ്യകാർമികത്വത്തിൽ കൊടിയിറക്കി. തൃശ്ശൂർ നടുവിൽമഠം ദേവസ്വം, അന്നപൂർണേശ്വരി സേവാസമിതി, തെക്കേഗ്രാമം, കിഴക്കേഗ്രമം, വടക്കേഗ്രാമം, പടിഞ്ഞാറേഗ്രാമം എന്നീ അഗ്രഹാരങ്ങളും ചേർന്നാണ് ഉത്സവം ആഘോഷിച്ചത്. പത്തുനാൾനടന്ന അന്നദാനത്തിന് 500 ഓളം പറ അരിയുടെ പ്രസാദമാണ് ഒരുക്കിയത്. പുളിങ്കറിയും ഇടിച്ചുപിഴിഞ്ഞ പായസവും കൂട്ടിയുള്ള അന്നപൂർണേശ്വരിയുടെ അന്നപ്രസാദത്തിന് അറുപതിനായിരത്തോളംപേരെത്തി.

ഫോട്ടോ http://v.duta.us/QHZ5kQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/HB0UWgAA

📲 Get Palakkad News on Whatsapp 💬