പാപ്പിനിശേരി തുരുത്തിയിലെ കുടില്‍ കെട്ടി സമരം 500 ദിവസം പിന്നിട്ടു

  |   Keralanews

കണ്ണൂർ: പാപ്പിനിശേരി തുരുത്തിയിലെ കുടിൽ കെട്ടി സമരം 500 ദിവസം പിന്നിടുന്നു. അശാസ്ത്രീയമായ ബൈപ്പാസ് അലൈൻമെന്റിന് എതിരെയാണ് പ്രദേശവാസികളുടെ കുടിൽകെട്ടി സമരം.

29 പിന്നാക്ക കുടുംബങ്ങളുടെ കിടപ്പാടത്തിലൂടെയാണ് ബൈപാസ് പോകുന്നത്. സമരത്തിന്റെ 500 ദിവസം കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലയിലെ ഒരു വി.ഐ.പിയുടെ താൽപര്യപ്രകാരമാണ് ദളിതരുടെ കിടപ്പാടത്തിലൂടെ റോഡ് പണിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ നെഞ്ചത്തു കൂടിയല്ലാതെ റോഡു പണിയാൻ സമ്മതിക്കില്ലെന്നും സമരം വികസനത്തിന് എതിരല്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.

content highlights: Kannur,pappinisseri, bypass strike...

ഫോട്ടോ http://v.duta.us/bPQ6lwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/BaY3uwAA

📲 Get Kerala News on Whatsapp 💬