പ്രതിഭകളെ അനുമോദിച്ചു
മൂലമറ്റം: വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ അറക്കുളം വൈ.എം.സി.എ. അനുമോദിച്ചു. മൂലമറ്റത്ത് സംഘടിപ്പിച്ച സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം സി.വി.സുനിത ഉദ്ഘാടനം ചെയ്തു. ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ കരസ്ഥമാക്കിയ സോന ജോർജ് ഒഴാക്കൽ, സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ മെഡൽ കരസ്ഥമാക്കിയ ബിജി വിക്ടർ ആലനോലിക്കൽ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് ടോം ജോസ് കുന്നേൽ, സ്പോർട്സ് കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.എൽ.ജോസഫ്, റബ്ബർ ഡീലേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡൻറ് ടോമി വാളികുളം, ആസ്കോ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വിക്ടർ ആലനോലിക്കൽ, ടോമി നാട്ടുനിലം, സേവ്യർ കാട്ടിപ്പറമ്പിൽ തുടങ്ങിയവരെയാണ് അനുമോദിച്ചത്. തൊടുപുഴ ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ തോംസൺ പിണക്കാട്ട്, മുൻ ഇടുക്കി പോലീസ് സൂപ്രണ്ട് കെ.വി.ജോസഫ് എന്നിവർ സംസാരിച്ചു....
ഫോട്ടോ http://v.duta.us/kTRo5AAA
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/JuQClgAA