പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പേര്യ: പനന്തറപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാട്ടിമൂല ആറോലച്ചാലിൽ പുത്തൻപുര കോളനിയിലെ മുകുന്ദന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. വാളാട് നിന്നുള്ള രക്ഷാസംഘങ്ങൾ തിങ്കളാഴ്ച രാവിലെ പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
പനന്തറയിൽനിന്ന് 100 മീറ്റർ താഴെ പുഴയിൽനിന്നാണ് രാവിലെ ഒമ്പതരയോടെ മൃതദേഹം കണ്ടെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് ഭാര്യവീടായ പനന്തറ കൈപ്പഞ്ചേരി കോളനിയിലെത്തിയതായിരുന്നു യുവാവ്. വെള്ളിയാഴ്ച വൈകീട്ട് മുതൽ ഇയാളെ കാണാനില്ലായിരുന്നു. മൊബൈൽ ഫോണും ഓഫായിരുന്നു.
പുഴയിൽ അകപ്പെട്ടതായി ബന്ധുക്കൾ സംശയമുയർത്തിയതിനെ തുടർന്ന് അഗ്നിരക്ഷാസേന, തലപ്പുഴ പോലീസ്, വാളാട് നിന്നുള്ള രക്ഷാസംഘങ്ങൾ തുടങ്ങിയവ ഞായറാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൈപ്പഞ്ചേരി പണിയ കോളനിയിലേക്ക് എളുപ്പത്തിലെത്താനായി നിർമിച്ച മരപ്പാലത്തിൽനിന്ന് യുവാവ് പുഴയിലേക്ക് വീണതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തലപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കാട്ടിമൂല ആറോല കോളനിയിലെത്തിച്ച് സംസ്കാരം നടത്തി....
ഫോട്ടോ http://v.duta.us/CmUpVgAA
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Z8ccZAEA