ബസ്സിനുകുറുകെ കാർ നിർത്തിയിട്ട് ട്രിപ്പ് മുടക്കിയെന്ന്

  |   Kannurnews

മയ്യിൽ: യാത്രക്കാരുമായി പോകുന്ന ബസ്സിനുകുറുകെ സ്വകാര്യ കാർ നടുറോഡിൽ നിർത്തിയിട്ട് ബസ്സിന്റെ ട്രിപ്പ് മുടക്കിയതായി പരാതി. കണ്ണൂർ ആസ്പത്രിയിൽനിന്ന് മയ്യിൽ-എരിഞ്ഞിക്കടവ് വഴി കോറളായിയിലേക്ക് പോകുന്ന വിന്നർ ബസ്സിനു മുന്നിലാണ് യുവാവ് കാർ നിർത്തിയിട്ടത്. ബസ്സുടമ എരിഞ്ഞിക്കടവിലെ മുഹമ്മദ് കുഞ്ഞിയാണ് ട്രിപ്പ്‌ മുടക്കിയതിന് മയ്യിൽ പോലീസിൽ പരാതി നൽകിയത്. ചെക്ക്യാട്ടു കാവു മുതൽ കണ്ടക്കൈ പറമ്പു വരെ ബസ്സിനു പിറകിൽ പോയ കോറളായി സ്വദേശിയുടെ കാറാണ് ഏരിഞ്ഞിക്കടവ് ബസ് സ്റ്റോപ്പിനുമുന്നിലായി കുറുകെയിട്ടത്. കാറിൽനിന്നിറങ്ങിയ യുവാവ് ബസ് ഡ്രൈവറോട് നിർത്താതെ ഹോണടിച്ചിട്ടും അരികു നൽകാത്തതിനാൽ ബസ് ഇനി മുന്നോട്ട് പോകേണ്ടെന്ന് പറഞ്ഞ് കാറിന്റെ താക്കോലുമായി പോകുകയായിരുന്നു. എന്നാൽ ഈ റോഡിൽ റോഡരികിലെ മരങ്ങളുടെ ശാഖ റോഡിലേക്ക് തള്ളി നിൽക്കുന്നതിനാലാണ് അരിക് നൽകാൻ സാധിക്കാതിരുന്നതെന്ന് ഡ്രൈവർ നജാഫ് പറഞ്ഞു. മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി....

ഫോട്ടോ http://v.duta.us/BQAe4QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/p0CR4QAA

📲 Get Kannur News on Whatsapp 💬