ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവം; അപകടം അതിവേഗം മൂലം

  |   Thrissurnews

അതിരപ്പിള്ളി: മലക്കപ്പാറയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥിനി മരിക്കാനിടയായ ബസ് അപകടം അതിവേഗം മൂലമാണുണ്ടായതെന്ന് കണ്ടെത്തി. അപകടത്തിൽ ഡ്രൈവറുടെ പേരിൽ കേസെടുത്തതായി മലക്കപ്പാറ എസ്.ഐ. ടി.ബി. മുരളീധരൻ അറിയിച്ചു. ഡ്രൈവർ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി നിഖിലിനെതിരേയാണ് പോലീസ് കേസെടുത്തത്.

ബസ് മലക്കപ്പാറ കമ്യൂണിറ്റി ഹാളിന് സമീപത്തുനിന്ന് എടുത്തപ്പോൾത്തന്നെ അതിവേഗത്തിലായിരുന്നു. വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴേക്കും അപകടം സംഭവിച്ചതായി ബസിലുണ്ടായിരുന്ന വിദ്യാർഥികളും പറഞ്ഞു. അപകടം സംഭവിച്ചശേഷം രക്ഷാപ്രവർത്തനം നടത്താതെ ഡ്രൈവർ ഇറങ്ങിയോടിയിരുന്നു.

ഡ്രൈവർക്ക് കോളേജ് ബസ് ഓടിക്കാനാവശ്യമായ ലൈസൻസോ മുൻപരിചയമോ ഉണ്ടോയെന്നും സംശയമുണ്ട്. ബസ് ചൊവ്വാഴ്ച സംഭവസ്ഥലത്തുനിന്ന് ചാലക്കുടിയിലേക്ക് മാറ്റി. വണ്ടിക്ക് ഒരുവർഷത്തെ പഴക്കംപോലുമില്ലെന്നാണ് അധികൃതർ പറയുന്നത്. മോട്ടോർ വാഹനവകുപ്പ് അധികൃതരുടെ പരിശോധനയ്ക്ക് ശേഷമേ വിശദവിവരങ്ങൾ അറിയാനാകൂ.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് മലക്കപ്പാറയ്ക്കടുത്ത് പെരുമ്പാറയിൽ കോളേജ് ബസ് മറിഞ്ഞ് ക്രൈസ്റ്റ് കോളേജിലെ ഒന്നാംവർഷ എം.എസ്.ഡബ്ല്യു. വിദ്യാർഥിനി പുല്ലൂർ ഊരകം പൊഴോലിപ്പറമ്പിൽ വർഗീസിന്റെ മകൾ ആൻസി (21) മരിച്ചത്. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റിരുന്നു.

മലക്കപ്പാറയിലും പെരുമ്പാറയിലും അഞ്ചുദിവസത്തെ സഹവാസക്യാമ്പ് കഴിഞ്ഞ് കോളേജിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്....

ഫോട്ടോ http://v.duta.us/nT4HHQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/2alWTAAA

📲 Get Thrissur News on Whatsapp 💬