മഞ്ചേശ്വരം സി.പി.എം.-ലീഗ് വോട്ടു കച്ചവടം വെറും കഥ - പി.കെ.കുഞ്ഞാലിക്കുട്ടി

  |   Ernakulamnews

കൊച്ചി: മഞ്ചേശ്വരത്ത് സി.പി.എം.-ലീഗ് വോട്ടു കച്ചവടം നടക്കുന്നുവെന്നത് വെറും കഥ മാത്രമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭാവനയ്ക്ക് അനുസരിച്ച് ഓരോ കാര്യങ്ങൾ പറയുകയാണ്. 'അഡ്ജസ്റ്റ്്‌മെന്റ്' പണി ഞങ്ങൾക്കില്ല. ജനങ്ങൾ അത് വിശ്വസിക്കാൻ പോകുന്നില്ല - കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. മഞ്ചേശ്വരത്ത് ഞങ്ങളുടെ ശക്തികൊണ്ടാണ് ജയിക്കുന്നത്. അവിടെ യു.ഡി.എഫും ബി.ജെ.പി.യും തമ്മിലാണ് മത്സരം. ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ്.ഇടതുസർക്കാരിന് തങ്ങളുടെ കാലത്ത് ഉണ്ടാക്കിയതെന്നു പറയാൻ ഒന്നുമില്ല. യു.ഡി.എഫ്. ഭരണകാലത്ത് റോഡുകൾ ഇതുപോലെ കുണ്ടും കുഴിയുമായിരുന്നില്ല. എല്ലാം സഞ്ചാരയോഗ്യമായിരുന്നു. ഒരെണ്ണം പൊളിഞ്ഞെങ്കിലും ഒരുപാട് പൊളിയാത്ത പാലങ്ങൾ ഞങ്ങൾ ഉണ്ടാക്കി. പാലാരിവട്ടം പാലത്തിന്റെ കാര്യവും വിലയിരുത്തിക്കോട്ടെ. ഭരിക്കുമ്പോൾ ഭരിക്കുന്നതുപോലെ ഭരിക്കണം. ചെറിയ ന്യൂനതകൾ ഉണ്ടാവുമെങ്കിലും ഭരണം നല്ലത് യു.ഡി.എഫിന്റേതായിരുന്നു. ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ട്. പാലാരിവട്ടം പാലത്തിന്റെ കാര്യം ഞങ്ങൾ പല തവണ പറഞ്ഞുകഴിഞ്ഞതാണ്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. ആര് ഉത്തരവാദിയായാലും കണ്ടുപിടിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....

ഫോട്ടോ http://v.duta.us/VcdVMQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/-hCFGgAA

📲 Get Ernakulam News on Whatsapp 💬