മുറജപത്തിനു വിളംബരവിളക്ക് തെളിഞ്ഞു

  |   Thiruvananthapuramnews

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. മുറജപം, ലക്ഷദീപം എന്നിവയുടെ വരവറിയിച്ച് കിഴക്കേനടയിൽ വിളംബരദീപം തെളിഞ്ഞു. മുറജപം ആരംഭിക്കുന്ന നവംബർ 21 വരെ കെടാവിളക്കായി ഇതു പ്രകാശിക്കും.വിജയദശമി നാളിൽ ക്ഷേത്രത്തിലെ ശ്രീകോവിലിൽനിന്ന് കൊളുത്തി വാദ്യമേളത്തിന്റെ അകമ്പടിയോടെ കൊണ്ടുവന്ന ദീപം കവടിയാർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ വിളംബരവിളക്കിലേക്കു പകർന്നു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ വി.രതീശൻ, ഭരണസമിതി അംഗം എസ്.വിജയകുമാർ, മാനേജർ ബി.ശ്രീകുമാർ, ശ്രീകാര്യം എസ്.നാരായണഅയ്യർ, ഗോശാല വിഷ്ണുവാസുദേവൻ, ഉദ്യോഗസ്ഥരായ കെ.ആർ.രാജൻ, ബബ്‍ലു ശങ്കർ എന്നിവർ പങ്കെടുത്തു.നവംബർ 21-ന് ആരംഭിക്കുന്ന മുറജപം എട്ടു മുറകളിലായി 56 ദിവസം നീണ്ടുനിൽക്കും. യോഗക്ഷേമസഭ, കേരള ബ്രാഹ്മണസഭ എന്നിവയുടെ നേതൃത്വത്തിലാണ് വേദപണ്ഡിതർ ജപത്തിനെത്തുന്നത്. ഋക്, യജുർ, സാമവേദങ്ങളാണ് ജപിക്കുന്നത്. മുറജപം അവസാനിക്കുന്ന 2020 ജനുവരി 15-ന് മകരസംക്രാന്തിനാളിൽ ലക്ഷദീപവും മകരശീവേലിയും നടക്കും. മുറജപം നടക്കുന്ന ദിവസങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറും....

ഫോട്ടോ http://v.duta.us/x5_i2wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/4b6whwAA

📲 Get Thiruvananthapuram News on Whatsapp 💬