രക്ഷിതാവിന്റെ മുന്നിൽ കുട്ടിയെ കുറ്റംപറയുന്നവർ മികച്ച അധ്യാപകരല്ല -കാലിക്കറ്റ് വി.സി.

  |   Kozhikodenews

കോഴിക്കോട്: രക്ഷിതാവിന്റെ മുന്നിൽ കുട്ടികളെക്കുറിച്ച് കുറ്റംപറയുന്നവർ മികച്ച അധ്യാപകരല്ലെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസർ ഡോ. കെ. മുഹമ്മദ് ബഷീർ. കെ.എൻ.എം. (മർകസുദ്ദഅവ) സംസ്ഥാന സമിതിയുടെ പഠനഗവേഷണ വിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ക്വാളിറ്റി സംഘടിപ്പിച്ച 'സീക്കോൺ' സംസ്ഥാന അധ്യാപക വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മക്കളെക്കാൾ പ്രാധാന്യം മുന്നിലിരിക്കുന്ന കുട്ടികൾക്കു നൽകണം. അധ്യാപകർ കുട്ടികളെ ബഹുമാനിക്കാൻ ശീലിക്കണം. കുട്ടികളോടുള്ള ബഹുമാനം നഷ്ടപ്പെടുമ്പോൾ അധ്യാപകൻ മരിക്കുന്നു- അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്വാളിറ്റി ചെയർമാൻ ഡോ. കെ. അബ്ദുറഹിമാൻ അധ്യക്ഷനായി. കോൽക്കത്ത അൽ ജബർ അക്കാദമി സ്ഥാപകൻ പ്രൊഫ. ഡോ. റബീഉൽ ഇസ്‌ലാം, പ്രൊഫ. കെ.ഇ.എൻ. കുഞ്ഞമ്മദ്, ഡോ. ഫുഖാറലി, ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി, ഇ.കെ. സുരേഷ് കുമാർ, സി.എ. സഈദ് ഫാറൂഖി, ഡോ. ഉമർ തസ്‌നീം തുടങ്ങിയവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/6CIrpAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/VqWN2wAA

📲 Get Kozhikode News on Whatsapp 💬