റോഡിലെ കുഴിയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

  |   Thrissurnews

കുന്നംകുളം: പാറേമ്പാടത്ത് റോഡിലെ കുഴിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കോലഴി ആലുക്ക ഗാർഡനിൽ ജാതിക്കപറമ്പിൽ ഡേവിഡിന്റെ മകൻ ജിബോയ് (27) ആണ് മരിച്ചത്. നിലമ്പൂരിലെ ഭാര്യവീട്ടിൽനിന്ന് കോലഴിയിലേക്ക് വരുന്നതിനിടെ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം.

തൃത്താലയിൽനിന്ന് കുന്നംകുളത്തേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണി നടത്തിയതിനു ശേഷം പാറേമ്പാടത്തെ റോഡ് പുനർനിർമിച്ചിരുന്നില്ല. റോഡിന്റെ ഏകദേശം മധ്യത്തിലായാണ് കുഴിയുള്ളത്. ഇതിൽ വീണ് മറിഞ്ഞ ജിബോയിയും ബൈക്കും എതിരേ വന്നിരുന്ന ലോറിക്കടിയിൽപ്പെടുകയായിരുന്നു.

കുന്നംകുളത്തുനിന്ന് ലീഡിങ് ഫയർമാൻ ടി.കെ. എൽദോയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാംഗങ്ങളെത്തി ലോറി ജാക്കിയുപയോഗിച്ച് പൊക്കിനിർത്തിയാണ് യുവാവിനെയും ബൈക്കും പുറത്തെടുത്തത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കംപ്യൂട്ടർ ടെക്നീഷ്യനും ഒളരിയിലെ എബനേസർ പ്രസിലെ ജീവനക്കാരനുമാണ്. ഭാര്യ: ജിജി. മക്കൾ: ജീവോൺ, ജെറോൺ. ശവസംസ്കാരം ബുധനാഴ്ച രാവിലെ 10-ന് പൂമല പീസ് ഗാർഡൻ സെമിത്തേരിയിൽ....

ഫോട്ടോ http://v.duta.us/a_yiQQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/7f2JyAAA

📲 Get Thrissur News on Whatsapp 💬