വട്ടൽ കുരിശുപള്ളിയിൽ 124 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു

  |   Kozhikodenews

താമരശ്ശേരി: മൈക്കാവ് വട്ടൽ കുരിശുപള്ളിയിൽ വിജയദശമിനാളിൽ നടന്ന വിദ്യാരംഭത്തിൽ 124 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. യാക്കോബായ സഭയുടെ കോഴിക്കോട് ഭദ്രാസന മെത്രാപ്പൊലീത്ത പൗലോസ് മാർ ഐറേനിയോസ് കുഞ്ഞുങ്ങളുടെ നാവിൽ അക്ഷരം കുറിച്ചുനൽകി ഉ്ദ്ഘാടനംചെയ്തു. ഫാ. സ്‌കറിയ ഈന്തലാംകുഴിയിൽ, ഫാ. ഗീവർഗീസ് കടുംകീരിയിൽ, ഫാ. ജിതിൻ കൊമരംമാക്കിൽ എന്നിവരും കുട്ടികൾക്ക് വിദ്യാരംഭംകുറിച്ചു.പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധകുർബാനയ്ക്ക് ശേഷമായിരുന്നു എഴുത്തിനിരുത്തൽ. ട്രസ്റ്റി രാജു പറകണ്ടത്തിൽ, ജോമോൻ മാളിയേലിൽ, ബേബി ജേക്കബ്, സലിൽ പുതിയാംപുറത്ത്, മേഴ്‌സി പൈലി, ആലീസ് പീറ്റർ, ലിജ സലിൽ എന്നിവർ നേതൃത്വംനൽകി....

ഫോട്ടോ http://v.duta.us/amsFrQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/4cjRMQAA

📲 Get Kozhikode News on Whatsapp 💬