വാദ്യമേളങ്ങളിലാറാടി കൊടുന്തിരപ്പുള്ളി മഹാനവമി നവരാത്രിവിളക്ക്
പാലക്കാട് : കൊടുന്തിരപ്പുള്ളി അഗ്രഹാരത്തെ വാദ്യമേളങ്ങളിലും വർണങ്ങളിലുമാറാടിച്ച് ആദികേശവപുരം മഹാനവമി നവരാത്രിവിളക്ക്. രാവിലെ ഗ്രാമക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾക്കുശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ പ്രഭാതശീവേലി നടന്നു. കോങ്ങാട് മധുവും സംഘവുമായിരുന്നു പഞ്ചവാദ്യമൊരുക്കിയത്. അയ്യപ്പൻക്ഷേത്രത്തിൽ നിന്നുമുള്ള എഴുന്നള്ളത്തിന് പഞ്ചാരിമേളം അകമ്പടിയായി. ഉച്ചയ്ക്ക് അന്നദാനമുണ്ടായി. വൈകീട്ട് പതിനഞ്ച് ആനയും പഞ്ചവാദ്യവുമായി സ്നേഹസംഗമ ജനകീയ ഉത്സവയാത്ര ആരംഭിച്ചു. ശിങ്കാരിമേളം, പൂക്കാവടി, നാദസ്വരം എന്നിവ ഉത്സവയാത്രയിലണിനിരന്നു. ദേവസ്വം ഫുട്ബോൾ ഗ്രൗണ്ടിൽ വർണക്കാഴ്ചയൊരുക്കി കുടമാറ്റമുണ്ടായി. രാത്രി ഇരട്ടത്തായമ്പക, ആദികേശവപെരുമാൾ ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളത്ത്, പുലർച്ചെ ഒന്നിന് പാണ്ടിമേളം, തുടർന്ന് ജൈമിനീയ സാമവേദ പാരായണവുമുണ്ടായി....
ഫോട്ടോ http://v.duta.us/tpP22wAA
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/SOD9vgAA