വിശ്രമമില്ലാതെ വോട്ടുതേടി സ്ഥാനാർഥികൾ

  |   Alappuzhanews

തുറവൂർ: യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പുത്തൻകാവുനിന്നാണ് ആരംഭിച്ചത്. പള്ളിത്തോട്, ഇല്ലിക്കൽ, തുറവൂർ, വളമംഗലം, മണപ്പുറം, എരമല്ലൂർ എന്നീ പ്രദേശങ്ങളിലെ വ്യവസായശാലകളും ആരാധനാലയങ്ങളും മരണവീടുകളും സന്ദർശിച്ചു. ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം എഴുതിയ കോന്നാട്ട് ജാനകിയമ്മയുടെ വീട് സന്ദർശിച്ചു. ജാനകി അമ്മയുടെ മകൾ ബാലാമണി അമ്മയുടെ അനുഗ്രഹം തേടി.തുടർന്ന്, മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്്‌ ലതികാ സുഭാഷിന്റെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ് കുത്തിയത്തോട് പ്രദേശത്ത് നടത്തിയ സ്‌ക്വാഡ് പ്രവർത്തനത്തിൽ പങ്കെടുത്ത് വോട്ട് അഭ്യർഥിച്ചു. പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം കൺവെൻഷനിലും വിവിധ കുടുംബസംഗമങ്ങളിലും പങ്കെടുത്തു.എൽ.ഡി.എഫ്. സ്ഥാനാർഥി മനു സി.പുളിക്കൽ രാവിലെ തുറവൂർ, മനക്കോടം തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കുടുംബയോഗങ്ങളിലും സന്ദർശിച്ചു. തുടർന്ന് തൈക്കാട്ടുശ്ശേരി, പാണാവള്ളി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. കരൾരോഗം ബാധിച്ച് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ കഴിയുന്ന പാണാവള്ളി പഞ്ചായത്തിലെ വീണാ ഷാജിയുടെ ചികിത്സയ്ക്കുവേണ്ടി രൂപികരിച്ച സഹായസമിതിയുടെ ധനസമാഹരണത്തിൽ പങ്കുചേർന്നു. എൻ.ഡി.എ. സ്ഥാനാർഥി പ്രകാശ് ബാബു രാവിലെ തുറവൂർ, ചമ്മനാട്, ശ്രീനാരായണപുരം തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. ഉച്ചയോടെ പെരുമ്പളം ദ്വീപിലെത്തി വോട്ട് അഭ്യർഥിച്ചതിനുശേഷം വൈകീട്ട് പാണാവള്ളിയിൽ ആർ.എസ്.എസ്. സംഘടിപ്പിച്ച പഥസഞ്ചലനത്തിന്റെ ഭാഗമായുള്ള സമ്മേളനത്തിൽ പങ്കെടുത്തു. കുടുംബയോഗങ്ങളിലും പങ്കെടുത്തു.

ഫോട്ടോ http://v.duta.us/7w4ZiAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/jswRhgAA

📲 Get Alappuzha News on Whatsapp 💬