വാഹനം ഓടിച്ചത് താനല്ല, അപകടസമയത്ത് മദ്യപിച്ചിരുന്നില്ല- ന്യായീകരണവുമായി ശ്രീറാം

  |   Keralanews

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് മരിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും ന്യായീകരണവുമായി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ്.

അപകടസമയത്ത് കാർ ഓടിച്ചത് താൻ അല്ലായിരുന്നുവെന്നും മദ്യപിച്ചിരുന്നില്ലെന്നും സർക്കാരിന് നൽകിയ വിശദീകരണത്തിൽ ശ്രീറാം പറയുന്നു. കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സർവീസിൽനിന്ന് അന്വേഷണവിധേയമായി സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.

സസ്പെൻഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ്, ശ്രീറാമിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിയിലാണ് ശ്രീറാം തന്റെ ഭാഗം ന്യായീകരിക്കുന്നത്.

അതേസമയം സർക്കാർ ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി അറുപതുദിവസത്തേക്കു കൂടി നീട്ടി.

Content Highlights:Sriram Venkitaraman ias explanation on km basheer accident case...

ഫോട്ടോ http://v.duta.us/VWT0twAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/h93MagAA

📲 Get Kerala News on Whatsapp 💬