ഹരിശ്രീ എഴുതി അറിവിന്റെ ലോകത്തേക്ക്

  |   Malappuramnews

കോട്ടയ്ക്കൽ: ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾ എത്തി.മേൽശാന്തി പി.ടി. സുബ്രഹ്മണ്യൻ എമ്പ്രാന്തിരി കാർമ്മികത്വം വഹിച്ചു. പി.എം. വിഘ്‌നേശ്വരൻ എമ്പ്രാന്തിരി, പി.ടി. നാരായണൻ എമ്പ്രാന്തിരി, മഹേഷ് എമ്പ്രാന്തിരി, കല്ലുമംഗലം അജിത്ത് കുമാർ എമ്പ്രാന്തിരി, ഉണ്ണിക്കുട്ടൻ എമ്പ്രാന്തിരി, നാരായണൻ പിഷാരൊടി, സുധ, ശ്രീകാന്ത് പിഷാരൊടി, കെ.സി. ശ്രീകൃഷ്ണൻ രാജ എന്നിവർ നേതൃത്വം നൽകി.കോട്ടൂർ: സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജവെപ്പ് നടന്നു. എഴുത്തിനിരുത്തലിന് ഹരീഷ് എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്നു. അതിനോടനുബദ്ധിച്ച് ശ്രീ മുരുക കലാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികളും അരങ്ങേറി.ഒതുക്കുങ്ങൽ: ചെറുകുന്ന് അന്നപൂർണേശ്വരീ ക്ഷേത്രത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.പി. മനോജ് ചെറുകര കുട്ടികൾക്ക് ആദ്യക്ഷരം എഴുതിച്ചു....

ഫോട്ടോ http://v.duta.us/GeIn5AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/nKV57AAA

📲 Get Malappuram News on Whatsapp 💬