Wow! മസായിമാരാ

  |   Thrissurnews

യാത്രയുടെ മൂന്നാംദിവസം...ഞങ്ങളുടെ വാഹനസാരഥിക്ക്‌ പെട്ടൊന്നൊരു സന്ദേശമെത്തി-'വേഗം വരൂ, നിങ്ങൾക്കായി അദ്‌ഭുതഅതിഥി കാത്തിരിപ്പുണ്ട്‌'. ഇതുവരെയും ലോകത്ത്‌ പ്രത്യക്ഷപ്പെടാത്ത ആ അതിഥിയായിരുന്നു മനസ്സുനിറയെ...ഞങ്ങളോട്‌ അനുവാദം ചോദിച്ച്‌ ഡ്രൈവർ വണ്ടി പറപ്പിച്ചു...വാഹനം റോങ്ങായ്‌ ഭാഗത്തെത്തിയപ്പോൾ അതാ നിൽക്കുന്നു ഒരു അപൂർവ അതിഥി. കാപ്പിപ്പൊടിനിറവും അതിൽ വരകൾക്കുപകരം വെളുത്ത കുത്തുകളുമുള്ള സീബ്രാക്കുട്ടി. 'ടിര' എന്നാണത്രേ‌ ആ സുന്ദരൻ പോൾക്ക ഡോട്ടഡ് സീബ്രാക്കുട്ടനിട്ടിരിക്കുന്ന പേര്. സ്യൂഡോമെലാനിസം എന്ന ജനിതകാവസ്ഥ കാരണമാണ്‌ കറുപ്പിൽ വെളുത്ത വരകൾക്കുപകരം പോൾക്ക ഡോട്ടുകൾ ഉണ്ടാകുന്നത്. ഏകദേശം പത്തു ദിവസം പ്രായമുള്ള ഈ സീബ്രാക്കുഞ്ഞ് അതിന്റെ അമ്മയോടുചേർന്നു നടക്കുകയായിരുന്നു. കുഞ്ഞുവാൽ അനക്കി അനക്കിയുള്ള നടത്തം കണ്ടാൽ ആർക്കും ഓമനത്തം തോന്നും. ഫോട്ടോഗ്രഫിയിലേക്ക് ചിന്തകൾ കുടിയേറിയ കാലംമുതൽ വീട്ടമ്മയും പരിസ്ഥിതിപ്രവർത്തകയുമായ മിനിയുടെ സ്വപ്നമായിരുന്നു മസായിമാരാ സഫാരി. മിനിയുടെ മസായിമാരാ യാത്രകുറേനാളത്തെ ആഗ്രഹത്തിനും ആലോചനയ്ക്കും ശേഷം മസായിമാരായ്ക്ക്‌ പോകാൻ തീരുമാനിച്ചു. പാക്കേജ് ടൂറൊന്നും ആശ്രയിക്കാതെ സ്വന്തമായിത്തന്നെ. നെയ്‌റോബിക്കും തിരിച്ചും വിമാനടിക്കറ്റും താമസിക്കാനുള്ള ക്യാമ്പും ബുക്കുചെയ്തു. കെനിയൻ വിസ ശരിപ്പെടുത്തി. കൊച്ചി- ഷാർജ -നെയ്‌റോബി പതിനൊന്നുമണിക്കൂറും നെയ്‌റോബി- മസായിമാരാ ബൈറോഡ് ആറുമണിക്കൂറും എടുത്തു. അവിടെയെത്തിയപ്പോൾ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. നെയ്‌റോബിക്കും മാറയ്ക്കും ഇടയ്ക്കുവരുന്ന ടൗണാണ് നരോക്ക്. അവിടെ ബഫലോ കാപ്പിക്കടയിൽ ചെറിയൊരു വിശ്രമം. വിമാനത്താവളത്തിൽനിന്ന്‌ നരോക്കുവരെ ഒരു കാർ. അതിനുശേഷം മാറാ ക്യാമ്പുവരെ വേറെ കാറിലുമായിരുന്നു യാത്ര. അഞ്ചുദിവസം പത്തുസഫാരി, അവസാനത്തെ ദിവസം കുറച്ചുസമയം മാരാ വില്ലേജ് സന്ദർശനം- ഇതായിരുന്നു പ്ലാനെന്ന്‌ മിനി പറഞ്ഞു. മിടുക്കനും ശക്തനുമായിരുന്നു മാരാ ഗ്രാമനിവാസിയായ ഡ്രൈവർ ജോർജ്. ആയാസരഹിതമായ സഫാരിക്കുതകുന്ന ലാൻഡ്‌ ക്രൂസറുംകൂടിയായപ്പോൾ സഫാരി ഓണായി. ഓരോദിവസവും കാലത്ത്‌ ആറുമണിക്കു തുടങ്ങുന്ന സഫാരി പതിനൊന്നിന്‌ അവസാനിക്കും. ഉച്ചഭക്ഷണവും ചെറിയൊരു ഇടവേളയും കഴിഞ്ഞ്‌ നാലുമണിക്ക് വീണ്ടും സഫാരി തുടങ്ങി ഏഴുമണിയോടെ തിരിച്ചെത്തും. ടെന്റിലെ അന്തിയുറക്കം ചെറിയതോതിൽ ഭീതിയുണർത്തുന്നതായിരുന്നു. ഗ്രേറ്റ്‌ മൈഗ്രേഷന് ഞാൻ സാക്ഷിപ്രകൃതിയുടെ അദ്‌ഭുതമെന്നു വിശേഷിപ്പിക്കാവുന്ന, എല്ലാവർഷവും നടക്കുന്ന ലക്ഷക്കണക്കിന് മൃഗങ്ങളുടെ ഗ്രേറ്റ്‌ മൈഗ്രേഷൻ അഥവാ ദേശാന്തരഗമനം കാണാനും കരുതിയാണ് സെപ്റ്റംബർ മാസം തിരഞ്ഞെടുത്തത്. കരുതിയപോലെ മൃഗങ്ങളെക്കണ്ട് മനസ്സു നിറഞ്ഞുപോയി. ആയിരക്കണക്കിന് മൃഗങ്ങൾ സെരെങ്കെറ്റി ദേശീയോദ്യാനത്തിൽനിന്ന് മാറായിലേക്ക് പോകുകയാണ്. ആനക്കൂട്ടങ്ങളും സിംഹങ്ങളും ചീറ്റപ്പുലികളും പുള്ളിപ്പുലികളും ഹിപ്പോകളും കാണ്ടാമൃഗങ്ങളും മുതലകളും മുയലുകളും കീരികളും മൂങ്ങകളും കൂടാതെ അനേകം പക്ഷികളും ഇക്കുട്ടത്തിലുണ്ട്‌.മറക്കില്ല ഈ യാത്ര ക്യാമ്പിലെ ഓഫീസിൽ ഒരു ഇന്ത്യക്കാരനുണ്ടായിരുന്നു. ബാക്കി ജീവനക്കാരെല്ലാവരും ആദിവാസി വിഭാഗത്തിൽപ്പെടുന്നവർ. എല്ലാക്കാര്യങ്ങളും വളരെ കൃത്യതയോടെ സ്നേഹത്തോടെ അവർ ചെയ്തു തന്നു. അവർ വളരെ സ്നേഹമുള്ളവരും നിഷ്‌കളങ്കരുമായിത്തോന്നി. രണ്ടുമൂന്നുപേരോട് കൂടുതൽ അടുത്തതുകൊണ്ടു തിരിച്ചുപോരാൻ (രാവിലെ അഞ്ചുമണിക്ക്) നേരം മനസ്സൊന്നുലഞ്ഞു. ഫോട്ടോഗ്രഫിയിലേക്ക് മിനി തിരിയുന്നത് ഏഴുവർഷം മുമ്പാണ്. ഓൺലൈൻ ക്ലാസുകളും സുഹൃത്തുക്കളുടെ സഹായവുമെല്ലാം പാഠങ്ങളായി വീട്ടിൽനിന്ന് നല്ല പിന്തുണയുമുണ്ടായിരുന്നു. ഫോട്ടോഗ്രഫി ഗ്രൂപ്പുകളിൽ പടങ്ങൾക്ക് നല്ല പ്രതികരണങ്ങളുണ്ടായി. ഫോട്ടോഗ്രഫി സൈറ്റായ ക്യാം അറീനയിൽ മൂന്നുതവണ നോമിനേഷൻ വന്നിട്ടുണ്ട്. കൊച്ചിയിലെ ഫോട്ടോമ്യൂസ്, ഗ്രീൻ സ്റ്റോം എക്സിബിഷനുകളിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൾബേഡേഴ്‌സ്, ഇരിങ്ങാലക്കുട നേച്ചർ ക്ലബ്ബ് തുടങ്ങിയ പരിസ്ഥിതിക്കൂട്ടായ്മകളുടെ ഒപ്പം കോൾപ്പാടങ്ങളിലെ വിവിധയിനം സർവേകളിലും പരിസ്ഥിതിപരിപാലന പ്രവർത്തങ്ങളിലും ഇവർ പങ്കെടുത്തുവരുന്നു.

ഫോട്ടോ http://v.duta.us/UkLdiwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/OF9lxQAA

📲 Get Thrissur News on Whatsapp 💬